Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ടൂറിസമൊരുക്കുന്ന വാച്ച് ആൻഡ് ജ്വല്ലറി പ്രദർശനം മെയ് 9 ന് തുടങ്ങും

April 09, 2022

April 09, 2022

ദോഹ : ഖത്തർ ടൂറിസം സംഘടിപ്പിക്കുന്ന 'ദോഹ  ജ്വല്ലറി ആൻഡ് വാച്ച് എക്സിബിഷൻ (DJWE) മെയ് ഒൻപതിന് ആരംഭിക്കും. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന മേളയ്ക്ക് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററാണ് വേദിയാവുക. ആഗോളതലത്തിലെ പ്രമുഖബ്രാൻഡുകൾ മേളയിൽ ഉത്പന്നങ്ങൾ പരിചയപ്പെടുത്തും. 


ഏറെ വർഷങ്ങളായി നടക്കുന്ന മേളയുടെ പതിനേഴാം പതിപ്പാണ് ഈ വർഷം അരങ്ങേറുന്നത്. കഴിഞ്ഞ എഡിഷനിൽ പതിനാല് രാജ്യങ്ങളിൽ നിന്നായി 129 കമ്പനികളാണ് തങ്ങളുടെ ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചത്. മുപ്പതിനായിരത്തിലധികം ആളുകൾ മേള കാണാനെത്തുകയും ചെയ്തു. അന്താരാഷ്ട്ര ബ്രാൻഡുകൾക്കൊപ്പം, ഖത്തറിൽ നിന്നുള്ള യുവസംരംഭകർക്കും ഇടംനൽകാറുണ്ടെന്നതാണ് മേളയുടെ സവിശേഷത. ഇന്ത്യയുടെ തനത് ആഭരങ്ങളുമായി ഇന്ത്യൻ പവലിയനും ആഭരണമേളയുടെ മോടി കൂട്ടും.


Latest Related News