Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹയിലെ സൂഖ് അൽ ഹറാജ് ഇനി വഖ്‌റയിൽ,ഉടൻ തുറക്കും

November 19, 2020

November 19, 2020

ദോഹ : അല്‍വക്റയിലെ ബര്‍വ വില്ലേജിന് എതിര്‍ഭാഗത്ത പുതുതായി പണികഴിപ്പിച്ച സൂഖ് അല്‍ ഹറാജ് മാര്‍ക്കറ്റ് ഉടന്‍ തുറക്കും.35,000 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയിലാണ് മാര്‍ക്കറ്റ് പണികഴിപ്പിച്ചത്.. നിലവില്‍ നജ്മയിലുള്ള സെക്കന്‍ഡ് ഹാന്‍ഡ് സാധനങ്ങളുടെ മാര്‍ക്കറ്റാണ് പുതിയ സൂഖ് അല്‍ ഹറാജിലേക്കു മാറ്റുക. ഇവിടെ 325 ഷോപ്പുകളാണ് വാടകക്കുള്ളത്. 900 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്.
60 സ്ക്വയര്‍ മീറ്റര്‍ ആണ് ഒരു ഷോപ്പിെന്‍റ വലുപ്പം. ഷോപ്പുകള്‍, റസ്റ്റാറന്‍റുകള്‍, കഫേകള്‍, സര്‍വിസ് സെന്‍റററുകള്‍, പള്ളികള്‍ തുടങ്ങിയ സൗകര്യങ്ങള്‍ പുതിയ മാര്‍ക്കറ്റില്‍ ഉണ്ടാകും.
സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്കും ഷോപ്പ് ഉടമകള്‍ക്കും ജീവനക്കാര്‍ക്കും കാറുകള്‍ പാര്‍ക്ക് ചെയ്യാനുള്ള വിപുലമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്..നിലവില്‍ മലയാളികൾ ഉൾപെടെ നിരവധി വിദേശികൾ കച്ചവടം നടത്തുന്ന നജ്മയിലെ  പ്രശസ്തമായ സെക്കന്‍ഡ് ഹാന്‍ഡ് മാര്‍ക്കറ്റാണ് അല്‍വക്റയിലെ സൂഖ് അല്‍ ഹറാജ് മാര്‍ക്കറ്റിലേക്കു മാറ്റുക.കുറഞ്ഞ വിലക്ക് നല്ല സാധനങ്ങള്‍ വാങ്ങാന്‍ കഴിയുന്ന നജ്മയിലെ മാര്‍ക്കറ്റില്‍ അവധിദിനങ്ങളില്‍ വന്‍തിരക്ക് അനുഭവപ്പെടാറുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News