Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പ് ഇനി 4 ദിവസം; ഒരുക്കങ്ങളുമായി ഖത്തർ

September 23, 2019

September 23, 2019

ദോഹ : ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കായിക മാമാങ്കമായ ഐഎഎഫ് ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പിന് വേദിയാകാൻ ഖത്തർ സുസജ്ജം. മത്സരത്തിൽ പങ്കെടുക്കാൻ അത്‌ലീറ്റുകൾ എത്തിത്തുടങ്ങി. വെള്ളിയാഴ്ച മുതൽ ഒക്‌ടോബർ 6 വരെയാണ് മത്സരങ്ങൾ. അത്‌ലീറ്റുകളുടെ താമസവും വിവിധ വേദികളിൽ എത്താനുള്ള യാത്രാ സൗകര്യങ്ങളും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൂർണസുരക്ഷ ഉറപ്പാക്കിയുള്ള സമഗ്ര പദ്ധതിയാണ് സുരക്ഷാ കമ്മിറ്റി പൂർത്തിയാക്കിയത്. 203 രാജ്യങ്ങളിൽ നിന്നായി 2,000 അത്‌ലീറ്റുകളാണ് എത്തുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചുകൊണ്ടുളള സുരക്ഷാ, ഗതാഗത ക്രമീകരണങ്ങളാണുള്ളത്. ഗതാഗത, വിമാനത്താവള സുരക്ഷാ യൂണിറ്റുകളുടെ നേതൃത്വത്തിൽ വേദികളിലേക്കുള്ള റോഡുകളിൽ ഗതാഗതം സുഗമമാക്കി സുരക്ഷ ഉറപ്പാക്കി കഴിഞ്ഞു.

ഹമദ് രാജ്യാന്തര വിമാനത്താവളം മുതൽ ദോഹ നഗരത്തിലുടനീളം സമഗ്ര പദ്ധതി ആവിഷ്‌കരിച്ചാണ് ഗതാഗതം സുഗമമാക്കിയത്. മത്സര വേദികളുടെ പരിസര പ്രദേശങ്ങളിലെ ജനവാസത്തിനും സഞ്ചാരത്തിനും തടസമുണ്ടാകാതെയാണ്  ക്രമീകരണങ്ങൾ. വേദികളിലേക്കുള്ള റോഡുകളിൽ ഗതാഗതം സുഗമമാക്കി. ഉദ്ഘാടന ദിവസമായ 27ന് ദോഹ കോർണിഷിലേക്കുള്ള എല്ലാ റോഡുകളിലും ഗതാഗതം നിയന്ത്രിക്കാൻ പ്രത്യേക പൊലീസ് പട്രോൾ സംഘമുണ്ടാകുമെന്ന് സുരക്ഷാ കമ്മിറ്റി ഗതാഗത ചുമതല വഹിക്കുന്ന ഫഹദ് ബൊഹെൻദി പറഞ്ഞു. അടിയന്തര ഘട്ടത്തെ നേരിടാനുള്ള പദ്ധതികളും ആസൂത്രണം ചെയ്തു കഴിഞ്ഞു. ഇതര റോഡുകൾ ധാരാളമുള്ളതിനാൽ കോർണിഷ് റോഡ് പൂർണമായും അടയ്ക്കുന്നത് ഗതാഗതത്തെ ബാധിക്കില്ല. റോഡ് അടയ്ക്കുന്ന സമയങ്ങളിൽ പൊതുജനങ്ങൾ ദോഹ മെട്രോ, കർവ ബസ് തുടങ്ങിയ ഇതര മാർഗങ്ങൾ സ്വീകരിക്കണം. പൊലീസ് പട്രോൾ സംഘങ്ങളോടു ജനം സഹകരിക്കണമെന്നും അധികൃതർ നിർദേശിച്ചു.


Latest Related News