Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ആടിയും പാടിയും കുട്ടികൾ ഒത്തുകൂടി,നടുമുറ്റം ഖത്തർ വേനലവധി ക്യാമ്പിന് മികച്ച പ്രതികരണം

August 04, 2022

August 04, 2022

ദോഹ: സ്കൂൾ വിദ്യാർത്ഥികൾക്കായി നടുമുറ്റം ഖത്തർ സംഘടിപ്പിച്ച വേനലവധിക്കാല ക്യാമ്പ് - സമ്മർ സ്പ്ലാഷ്- സമാപിച്ചു.

'നമുക്ക് ഐക്യപ്പെടാം' എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ദ്വിദിന ക്യാമ്പിൽ സീനിയർ ജൂനിയർ വിഭാഗങ്ങളിലായി 125 ഓളം കുട്ടികൾ പങ്കെടുത്തു.

കള്‍ച്ചറല്‍ ഫോറം വൈസ് പ്രസിഡന്റ് ചന്ദ്രമോഹനന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.  റിഥം ഓഫ് ഹാർമണി, അസ്ട്രോണമി ബേസിക്സ്, ടാലന്റ് ടൈം, ടാക്ക് വിത്ത് ആർ.ജെ, ഗെറ്റ് ക്രാഫ്റ്റി തുടങ്ങി പത്ത് സെഷനുകളിലായി കള്‍ച്ചറല്‍ ഫോറം സംസ്ഥാന സെക്രട്ടറി അനീസ് റഹ്മാൻ, അജിത്ത് എവറസ്റ്റർ, ജോളി തോമസ്, ലത കൃഷ്ണ, ആര്‍.ജെ സൂരജ്, ആര്‍.ജെ തുഷാര, ഷബീബ് അബ്ദു റസാക്ക്, അനസ് എടവണ്ണ, അനീസ് എടവണ്ണ, വാഹിദ നസീര്‍ തുടങ്ങിയവര്‍ കുട്ടികളുമായി സംവദിച്ചു.

സമാപന സംഗമത്തില്‍ കൾച്ചറൽ ഫോറം ജനറൽ സെക്രട്ടറി തഹ്സീൻ അമീൻ, സെക്രട്ടറി രമ്യ നമ്പിയത്ത് ഗായകൻ റിയാസ് കരിയാട്, നടുമുറ്റം ആക്റ്റിംഗ് പ്രസിഡൻ്റ് നുഫൈസ എം.ആര്‍, ജനറൽ സെക്രട്ടറി മുഫീദ അബ്ദുല്‍ അഹദ്, അഡ്മിൻ സെക്രട്ടറി ഫാത്തിമ തസ്നീം,  തുടങ്ങിയവര്‍ സംബന്ധിച്ചു.

ക്യാമ്പിന്റെ ഭാഗമായി 3 -2 -1 മ്യൂസിയത്തിലേക്ക് പഠനയാത്രയും സംഘടിപ്പിച്ചിരുന്നു.

നടുമുറ്റം ഖത്തര്‍ അംഗങ്ങളായ സുമയ്യ തഹ്സീൻ, അജീന അസീം, സന അബ്ദുല്ല, സന നസീം, റഷീദ ഷബീർ, രജിഷ, ആഫിയ അസീം, ആലിയ അസീം, ഷാഹിന ഷഫീഖ്, മാജിദ മുകറം എന്നിവർ നേതൃത്വം നൽകി.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597


Latest Related News