Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പച്ച തെളിഞ്ഞു, ദോഹ മെട്രോ ഗ്രീൻ ലൈൻ ഓടിത്തുടങ്ങി 

December 10, 2019

December 10, 2019

ദോഹ : ദോഹ മെട്രോ ഗ്രീൻ ലൈൻ ഇന്ന് രാവിലെ സർവീസ് തുടങ്ങി. മൻസൂറ മുതൽ അൽ റിഫ വരെ നീളുന്ന ദോഹയുടെ കിഴക്ക് പടിഞ്ഞാറ് ദിശയിലേക്കുള്ള ഗ്രീൻ ലൈനിൽ മൊത്തം 11 സ്റ്റേഷനുകളാണ് ഉള്ളത്. മൻസൂറ,മുശൈരിബ്,അൽ ബിദ,വൈറ്റ് പാലസ്,ഹമദ് ഹോസ്പിറ്റൽ,മിസൈല,റയാൻ അൽ ഖദീം, അൽ ശഖബ്,ഖത്തർ നാഷണൽ ലൈബ്രറി,എജുക്കേഷൻ സിറ്റി എന്നിവ പിന്നിട്ട് അൽ റിഫയിൽ സർവീസ് അവസാനിക്കും.അൽ റിഫ സ്റ്റേഷനെ മാൾ ഓഫ് ഖത്തറുമായി ബന്ധിപ്പിച്ചുകൊണ്ടു നടപ്പാലവും നിർമിച്ചിട്ടുണ്ട്.

ഇതോടൊപ്പം ദോഹ മെട്രോ റെഡ്‌ലൈനിലെ അവശേഷിക്കുന്ന നാല് സ്റ്റേഷനുകളും ഇന്ന് യാത്രക്കാർക്കായി തുറന്നു.റെഡ്‌ലൈനിലെ ഹമദ് രാജ്യാന്തര വിമാനത്താവളം,,കത്താറ,ഖത്തർ യൂണിവേഴ്‌സിറ്റി, ലുസൈൽ എന്നീ സ്റ്റേഷനുകളാണ് പുതുതായി തുറന്നത്.


Latest Related News