Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ മെട്രോ ഗോൾഡ് ലൈൻ സർവീസ് തുടങ്ങി 

November 21, 2019

November 21, 2019

ദോഹ : ദോഹ മെട്രോയുടെ ഗോള്‍ഡ് ലൈന്‍ സര്‍വീസ് തുടങ്ങി. റാസ് ബു അബൗദ് സ്‌റ്റേഷന്‍ മുതല്‍ അല്‍ അസിസിയ സ്‌റ്റേഷന്‍ വരെയാണ് സര്‍വീസ് നടത്തുക. നഗരത്തിന്‍റെ കിഴക്ക്-പടിഞ്ഞാറന്‍ മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഗോള്‍ഡ് ലൈനില്‍ 11 സ്‌റ്റേഷനുകളാണുള്ളത്. റാസ് ബു അബൗദ്, നാഷനല്‍ മ്യൂസിയം, സൂഖ് വാഖിഫ്, മുഷെറിബ്, ബിന്‍ മഹ്മൂദ്, അല്‍ സദ്ദ്, സുഡാന്‍, ജവാന്‍, അല്‍ വാബ്, സ്‌പോര്‍ട്‌സ് സിറ്റി, അസീസിയ എന്നിവയാണ് സ്‌റ്റേഷനുകള്‍. ഒറ്റത്തവണ യാത്രയ്ക്ക് റെഡ് ലൈനിൽ ഉള്ളത് പോലെ രണ്ടു റിയാൽ തന്നെയാണ് ടിക്കറ്റ് നിരക്ക്.

നിലവിലെ റെഡ്‌ ലൈനിന്‍റെ പ്രവര്‍ത്തനത്തിന് സമാനമായി ശനി മുതല്‍ വ്യാഴം വരെ രാവിലെ 6 മുതല്‍ രാത്രി 11 വരെയും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 11 വരെയുമാണ് പ്രവര്‍ത്തനം. റെഡ്, ഗോള്‍ഡ് ലൈനുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്റ്റേഷനാണ് മുശൈരിബ്. എല്ലാ സ്റ്റേഷനുകളില്‍ നിന്നും യാത്രക്കാര്‍ക്ക് സൗജന്യ മെട്രോ ലിങ്ക് ബസ് സർവീസുകളും ഉണ്ടായിരിക്കും. നിലവിലെ റെഡ്‌ ലൈനിന്‍റെ പ്രവര്‍ത്തനം കഴിഞ്ഞ മെയ് മുതലാണ് ആരംഭിച്ചത്. ഇതുവരെ 20 ലക്ഷത്തിലധികം യാത്രക്കാരാണ് മെട്രോ ഉപയോഗിച്ചത്. ഗോള്‍ഡ് ലൈനിന്‍റെ പ്രവര്‍ത്തനം കൂടി ആരംഭിച്ചതോടെ യാത്രക്കാര്‍ക്ക് പ്രത്യേകിച്ചും ഓഫിസുകളില്‍ എത്താന്‍ മെട്രോ ആശ്രയിക്കുന്നവര്‍ക്ക് ഏറെ ആശ്വാസകരമാകും. മൂന്നാമത്തെ ലൈനായ ഗ്രീന്‍ ലൈനും അടുത്ത വര്‍ഷം സർവീസുകൾ ആരംഭിക്കും.

ഏറ്റവും പുതിയ ഖത്തർ - ഗൾഫ് വാർത്തകൾ വാട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ് ആപ്പ് നമ്പറിൽ സന്ദേശം അയക്കുക.


Latest Related News