Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അക്ബർ ട്രാവൽസിന്റെ ദോഹ-കോഴിക്കോട് വിമാനം വൈകി,വന്ദേ ഭാരത് മിഷനിൽ നാളെ കേരളത്തിലേക്ക് സർവീസ് ഇല്ല

June 20, 2020

June 20, 2020

ദോഹ : ദോഹയിൽ നിന്നും ഇന്ന് രാവിലെ കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന അക്ബർ ട്രാവൽസിന്റെ ചാർട്ടേഡ് വിമാനത്തിന്റെ സമയത്തിൽ മാറ്റം വരുത്തി.രാവിലെ 10.25 ന് പോകേണ്ടിയിരുന്ന വിമാനം ഉച്ച തിരിഞ്ഞു 3.25 നാണ് ദോഹയിൽ നിന്നും പുറപ്പെടുക.ഇന്ത്യയിൽ നിന്നും ദോഹയിലേക്ക് വരേണ്ട സ്‌പൈസ് ജെറ്റ് വിമാനം എത്താൻ വൈകിയതാണ് കാരണം.യാത്രക്കാരെ അക്ബർ ട്രാവൽസിൽ നിന്നും വിവരം അറിയിച്ചിട്ടുണ്ട്.അതേസമയം,വിവരം അറിയാതെ രാവിലെ വിമാനത്താവളത്തിൽ എത്തിയ ഏതാനും യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതായി അക്ബർ ട്രാവൽസ് അധികൃതർ അറിയിച്ചു.

അക്ബർ ട്രാവൽസിന്റെ രണ്ടാമത്തെ ചാർട്ടേഡ് വിമാനമാണ് ഇന്ന് കേരളത്തിലേക്ക് യാത്ര തിരിക്കുന്നത്.ഇന്നലെ കൊച്ചിയിലേക്കായിരുന്നു ആദ്യ സർവീസ്.ഇതിനിടെ വന്ദേഭാരത് മിഷനിൽ  ദോഹയിൽ നിന്നും 4.15 ന് കൊച്ചിയിലേക്കാണ് വിമാനമുള്ളത്. നാളെ വന്ദേ ഭാരത് മിഷനിൽ ദോഹയിൽ നിന്നും കേരളത്തിലേക്ക് സർവീസ് ഇല്ല. 

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക


Latest Related News