Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹയിൽ നിന്നുള്ള വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു,180 യാത്രക്കാർ 

May 09, 2020

May 09, 2020

ദോഹ : ഖത്തറിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്ന പ്രവാസി മലയാളികളുമായി ആദ്യ വിമാനം യാത്ര തിരിച്ചു.IX 476 എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് ഇന്ന് വൈകീട്ട് 7.25 ഓടെ 180 യാത്രക്കാരുമായി ദോഹയിൽ നിന്നും യാത്ര തിരിച്ചത്. 181 യാത്രക്കാർ വിമാനത്താവളത്തിൽ എത്തിയിരുന്നെങ്കിലും ഇരുപത് വർഷത്തിൽ കൂടുതലായി നാട്ടിലേക്ക് പോകാതിരുന്ന ഒരാളെ എമിഗ്രെഷൻ നടപടികളിലെ ചില പ്രശ്നങ്ങൾ കാരണം തിരിച്ചയക്കുകയായിരുന്നു.

ഞായറാഴ്ച പുലർച്ചെ രണ്ടു മണിക്ക് മുമ്പ് വിമാനം കൊച്ചിയിൽ എത്തിച്ചേരും. ഇന്ത്യൻ എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽ നിന്നും രോഗികളും ഗർഭിണികളും ഉൾപെടെ അടിയന്തരമായി നാട്ടിലെത്തിക്കേണ്ടവരെ മാത്രമാണ് ഈ വിമാനത്തിൽ കൊച്ചിയിൽ എത്തിക്കുന്നത്. നാളെ തിരുവനന്തപുരത്തേക്കാണ് ദോഹയിൽ നിന്നും രണ്ടാമത്തെ വിമാനം യാത്ര തിരിക്കുക.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.      


Latest Related News