Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
യുനെസ്‌കോയുടെ 'ക്രിയേറ്റീവ് നഗരങ്ങളുടെ' പട്ടികയിൽ ഇനി ദോഹയും

November 10, 2021

November 10, 2021

ദോഹ : അന്താരാഷ്ട്ര സംഘടനയായ യുനെസ്‌കോയുടെ 'ക്രിയേറ്റീവ് നഗരങ്ങളുടെ' പട്ടികയിൽ ദോഹ ഇടംപിടിച്ചു. നഗരങ്ങളുടെ കരകൗശലപരമായ സൗന്ദര്യം, സാഹിത്യ-സിനിമരംഗത്തിന് നഗരം നൽകിയിട്ടുള്ള പ്രാധാന്യം തുടങ്ങിയ ഏഴോളം മാനദണ്ഡങ്ങൾ വിലയിരുത്തിയാണ് യുനെസ്‌കോ സമിതി ക്രിയേറ്റീവ് നഗരങ്ങളെ തിരഞ്ഞെടുക്കുന്നത്.

ദോഹ അടക്കം 49 നഗരങ്ങൾക്ക് കൂടി അംഗീകാരം ലഭിച്ചതോടെ 295 നഗരങ്ങളാണ് നിലവിൽ യുനെസ്‌കോയുടെ ഈ പട്ടികയിൽ ഉള്ളത്. ഈ മേഖലയിൽ നിന്നും ഇതാദ്യമായാണ് ഒരു നഗരം സവിശേഷമായ ഈ ലിസ്റ്റിൽ ഇടംപിടിക്കുന്നത്. നേട്ടത്തിലെ സന്തോഷം പ്രകടിപ്പിച്ച് ഖത്തർ മ്യൂസിയങ്ങളുടെ ചെയർപേഴ്‌സൺ ഷെയ്ഖ് അൽ മയാസ്സ ബിൻത് ഹമദ് ബിൻ ഖലീഫ അൽ താനിയും, ദോഹയെ അഭിനന്ദിച്ച് യുനെസ്‌കോയുടെ ദോഹ കാര്യാലയ മേധാവി അന്ന പാവോലിനിയും ട്വീറ്റുകൾ കുറിച്ചു. 2004 ലാണ് യുനെസ്കോ ആദ്യമായി ക്രിയേറ്റീവ് നഗരങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചത്.


Latest Related News