Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ പുസ്തകമേള ഇന്ന് മുതൽ, പ്രവേശനം രജിസ്റ്റർ ചെയ്തവർക്ക് മാത്രം

January 13, 2022

January 13, 2022

ദോഹ : ദോഹ അന്താരാഷ്ട്ര പുസ്തക മേളയുടെ 31ആം പതിപ്പിന് ഇന്ന് ആരംഭം. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന മേളയിൽ 37 രാജ്യങ്ങളിൽ നിന്നുള്ള പ്രസാധകരാണ് പങ്കെടുക്കുന്നത്. സാംസ്‌കാരിക മന്ത്രാലയം അണിയിച്ചൊരുക്കുന്ന മേളയുടെ ഈ വർഷത്തെ മുദ്രാവാക്യം 'അറിവ് വെളിച്ചമാണ്' എന്നതാണ്. ജനുവരി 22 വരെ മേള നീണ്ടുനിൽക്കും. 

രാവിലെ ഒൻപത് മണി മുതൽ രാത്രി പത്ത് മണി വരെയാണ് സന്ദർശകരെ അനുവദിക്കുക. വെള്ളിയാഴ്ച്ചകളിൽ ഉച്ചക്ക് മൂന്ന് മണി മുതൽ രാത്രി പത്ത് മണിവരെയാണ് സമയം. 430 പ്രസാധകരാണ് മേളയ്ക്ക് രജിസ്റ്റർ ചെയ്തതെന്ന് സംഘാടകർ അറിയിച്ചു. ഖത്തറിന്റെ പൈതൃകം ഉയർത്തിപ്പിടിക്കുന്ന പുസ്തകമേളയ്ക്കാണ് ദോഹ തയ്യാറെടുക്കുന്നതെന്ന് മേളയുടെ ഡയറക്ടർ ജാസിം അൽബുനൈൻ അവകാശപ്പെട്ടു. പരമാവധി ശേഷിയുടെ 30 ശതമാനം ആളുകൾക്കായിരിക്കും മേള നടക്കുന്ന ഇടത്ത് പ്രവേശനം ലഭിക്കുക. ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുകയും, വാക്സിനേഷൻ പൂർത്തിയാക്കുകയും ചെയ്തവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നും സംഘാടകർ വ്യക്തമാക്കി.


Latest Related News