Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലോകത്തെ ഏറ്റവും മികച്ച 50 സ്ഥലങ്ങളുടെ ടൈം മാഗസിൻ പട്ടികയിൽ ദോഹയും റാസൽഖൈമയും

July 13, 2022

July 13, 2022

ദോഹ: ലോകത്തെ ഏറ്റവും മികച്ച 50 സ്ഥലങ്ങളെ കുറിച്ച് ടൈം മാഗസിൻ തയാറാക്കിയ പട്ടികയിൽ ദോഹയും ഇടംപിടിച്ചു.വിവിധ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് 2022 ലെ ലോകത്തിലെ ഏറ്റവും മികച്ച  50 സ്ഥലങ്ങളെ തെരഞ്ഞെടുത്തത്. നവംബറിൽ ആരംഭിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഫുട്ബോൾ ടൂർണമെന്റിനായി  ഒരുങ്ങുന്നതിനിടെയാണ് ഈ അപൂർവ ബഹുമതി ഖത്തറിനെ തേടിയെത്തിയത്,

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ സ്വീകരിക്കാൻ ഖത്തർ സജ്ജീകരിച്ച സംവിധാനങ്ങളും സൗകര്യങ്ങളുമാണ് ഇതിനായി പ്രധാനമായും പരിഗണിച്ചത്.എണ്ണമറ്റ ഹോട്ടലുകളും താമസ സൗകര്യങ്ങളും കൂടാതെ ദോഹയിലേക്ക് തടസ്സമില്ലാത്ത യാത്ര ചെയ്യുന്നതിന് നാല് ജിസിസി എയർലൈനുകളുടെ പങ്കാളിത്തത്തോടെ നടത്താനിരിക്കുന്ന ഷട്ടിൽ സർവീസുകളും  ടൈം മാഗസിൻ പ്രത്യേകം ചൂണ്ടിക്കാട്ടി..രാജ്യത്തെ രണ്ട് പ്രശസ്തമായ മ്യൂസിയങ്ങളെ കുറിച്ചും പട്ടികയിൽ പരാമർശമുണ്ട്.കായിക മേഖലക്കായി സമർപ്പിച്ച 3-2-1 ഖത്തർ ഒളിമ്പിക്, സ്‌പോർട്‌സ് മ്യൂസിയങ്ങൾ,പ്രശസ്തമായ മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് എന്നിവയും പ്രത്യേകം പരിഗണിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഗൾഫിൽ നിന്നും ഖത്തറിന് പുറമെ യു.എ.ഇയിലെ റാസൽഖൈമയും ഇടം പിടിച്ചിട്ടുണ്ട്.മികച്ച അമ്യൂസ്‌മെന്റ് പാർക്കുകളാണ് റാസൽഖൈമക്ക് പട്ടികയിൽ ഇടം നേടിക്കൊടുത്തത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News