Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ-തിരുവനന്തപുരം വിമാനം ചൊവ്വാഴ്ച വൈകീട്ട് ഖത്തർ സമയം 4.30 ന്

May 11, 2020

May 11, 2020

ദോഹ : കഴിഞ്ഞ ദിവസം റദ്ദാക്കിയ ദോഹ-തിരുവനന്തപുരം വിമാനം ചൊവ്വാഴ്ച വൈകീട്ട് ഖത്തർ സമയം 4.30 ന് യാത്ര തിരിക്കുമെന്ന് ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ( IX 374 ) പ്രാദേശിക സമയം വൈകുന്നേരം 4.30 ന് ദോഹയില്‍ നിന്നും പുറപ്പെട്ട് പിറ്റേന്ന് രാത്രി 12.40 ന് ( ഇന്ത്യന്‍ സമയം ) തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരും.കേന്ദ്ര വിദേശകാര്യമന്ത്രാലയും നോര്‍ക്കയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ യാത്രാസമയം അറിയിച്ചു കൊണ്ട് യാത്രക്കാർക്ക് സന്ദേശം അയച്ചിട്ടിട്ടുണ്ട്. ഒരു മണിക്ക് തന്നെ വിമാനത്താവളത്തിൽ എത്താനാണ് നിർദേശം. ഞായറാഴ്ച യാത്ര ചെയ്യാൻ ഉപയോഗിച്ച ടിക്കറ്റ് ഉപയോഗിച്ച് തന്നെ ഇവർക്ക് യാത്ര ചെയ്യാൻ കഴിയും.

കഴിഞ്ഞ ഞായറാഴ്ച യാത്രയ്‌ക്കൊരുങ്ങി അഞ്ചു മണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്തിയ യാത്രക്കാർ വിമാനം റദ്ദാക്കിയതിനെ തുടർന്ന്  തിരിച്ചു പോയിരുന്നു. ചില സാങ്കേതിക തടസ്സങ്ങളാണ് യാത്ര മുടങ്ങാൻ ഇടയാക്കിയതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം.സാങ്കേതിക തടസ്സങ്ങളെല്ലാം പരിഹരിച്ചുവെന്നും വിമാനം കൃത്യസമയത്ത് തന്നെ പുറപ്പെടുമെന്നുമാണ് ഇപ്പോൾ കേന്ദ്രത്തിൽ നിന്ന് ലഭിച്ചിരിക്കുന്ന വിവരം.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.     


Latest Related News