Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹമെട്രോ ഗ്രീൻ ലൈൻ സർവീസിൽ മാറ്റം,പകരം ബസ് സർവീസുകൾ ഏർപ്പെടുത്തും

June 09, 2022

June 09, 2022

ദോഹ : വെള്ളി,ശനി(നാളെയും മറ്റന്നാളും)ദിവസങ്ങളിൽ, ഗ്രീൻ ലൈനിലെ ദോഹ മെട്രോ ട്രെയിൻ സർവീസുകൾക്ക് പകരം ബസ് സർവീസുകൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.എന്നാൽ മെട്രോ ലിങ്ക് സർവീസുകൾ സാധാരണ നിലയിൽ പ്രവർത്തിക്കും. ദോഹ മെട്രോ സമൂഹമാധ്യമ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്.

അൽ ബിദ്ദ സ്റ്റേഷനും അൽ റിഫ മാളിനുമിടയിൽ ഓരോ 10 മിനിറ്റിലും പകരം ബസ് സർവീസുകൾ ഉണ്ടായിരിക്കും.വൈറ്റ് പാലസ് സ്റ്റേഷൻ ഒഴികെയുള്ള എല്ലാ സ്റ്റേഷനുകളിലും ഈ ബസുകൾക്ക് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.റെഡ് ലൈനിലെ അൽ മൻസൂറയ്ക്കും ദോഹ അൽ ജദീദ് സ്റ്റേഷനും ഇടയിൽ ഓരോ 10 മിനിറ്റിലും ബദൽ ബസ് സർവീസ് ഉണ്ടായിരിക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News