Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ മെട്രോ ഗ്രീൻ ലൈൻ ഡിസംബർ പത്തിന്

December 05, 2019

December 05, 2019

ദോഹ : ദോഹ മെട്രോയുടെ ഗ്രീൻ ലൈൻ ഡിസംബർ 10(ചൊവ്വ) ന് പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് തുടങ്ങുമെന്ന് ഗതാഗത വാർത്താ വിനിമയ മന്ത്രാലയം അറിയിച്ചു. മൻസൂറയിൽ നിന്ന് അൽ റിഫ(മാൾ ഓഫ് ഖത്തർ) വരെ നീളുന്നതാണ് ഗ്രീൻ ലൈൻ.

ദോഹയുടെ കിഴക്ക് പടിഞ്ഞാറ് ദിശയിലേക്കുള്ള ഗ്രീൻ ലൈനിൽ മൊത്തം 11 സ്റ്റേഷനുകളാണ് ഉള്ളത്. മൻസൂറ,മുശൈരിബ്,അൽ ബിദ,വൈറ്റ് പാലസ്,ഹമദ് ഹോസ്പിറ്റൽ,മിസൈല,റയാൻ അൽ ഖദീം, അൽ ശഖബ്,ഖത്തർ നാഷണൽ ലൈബ്രറി,എജുക്കേഷൻ സിറ്റി എന്നിവ പിന്നിട്ട് അൽ റിഫയിൽ സർവീസ് അവസാനിക്കും. ഫുട്‍ബോൾ ആരാധകർക്ക് ഡിസംബർ 21 ന് ആരംഭിക്കുന്ന ഫിഫ ക്ലബ് ലോകകപ്പ് കാണാൻ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിലെത്താൻ ഗ്രീൻലൈൻ ഉപകരിക്കും. ഡിസംബർ 18 ന് ഖത്തർ ദേശീയ ദിനത്തിലാണ് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിന്റെ ഉത്ഘാടനം.

ശനി മുതൽ വ്യാഴം വരെ രാവിലെ 6 മുതൽ രാത്രി പതിനൊന്ന് വരെയും വെള്ളിയാഴ്ചകളിൽ ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി പതിനൊന്നു വരെയുമാണ് ഗ്രീൻലൈനിൽ സർവീസുകൾ ഉണ്ടാവുക. മാൾ ഓഫ് ഖത്തറിലേക്ക് പോകുന്നവർക്ക് ഗ്രീൻ ലൈനിൽ അൽ റിഫ സ്റ്റേഷനിൽ ഇറങ്ങി നടന്നു പോകാൻ കഴിയും. ഗ്രീൻ ലൈൻ കൂടി പ്രവർത്തനം തുടങ്ങിയതോടെ കൂടുതൽ സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് കൂടുതൽ മെട്രോ ലിങ്ക് സർവീസുകൾ ആരംഭിക്കുമെന്നനും അധികൃതർ അറിയിച്ചു.

ദോഹമെട്രോയുടെ ഗോൾഡ് ലൈൻ നവംബർ അവസാന വാരം സർവീസ് തുടങ്ങിയിരുന്നു. നഗരത്തിന്‍റെ കിഴക്ക്-പടിഞ്ഞാറന്‍ മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഗോള്‍ഡ് ലൈനില്‍ 11 സ്‌റ്റേഷനുകളാണുള്ളത്. റാസ് ബു അബൗദ്, നാഷനല്‍ മ്യൂസിയം, സൂഖ് വാഖിഫ്, മുഷെറിബ്, ബിന്‍ മഹ്മൂദ്, അല്‍ സദ്ദ്, സുഡാന്‍, ജവാന്‍, അല്‍ വാബ്, സ്‌പോര്‍ട്‌സ് സിറ്റി, അസീസിയ എന്നിവയാണ് സ്‌റ്റേഷനുകള്‍. ലുസൈൽ മുതൽ അൽ വക്ര വരെ നീളുന്ന റെഡ്‌ലൈൻ കഴിഞ്ഞ മെയിലാണ് പ്രവർത്തനം തുടങ്ങിയത്. ഗ്രീൻ ലൈൻ കൂടി പ്രവർത്തന സജ്ജമായതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു കൊണ്ടുള്ള ദോഹ മെട്രോയുടെ സർവീസ്  പൂർണമായിരിക്കുകയാണ്.


Latest Related News