Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഓൺഅറൈവൽ വിസയിൽ ഖത്തറിൽ എത്തുന്നവർക്കുള്ള നിർബന്ധിത ഹോട്ടൽ ബുക്കിങ് നിബന്ധന ഒഴിവായോ?വെബ്‌സൈറ്റിൽ നിന്നും ബുക്കിംഗ് വിവരങ്ങൾ നീക്കം ചെയ്തു

April 06, 2022

April 06, 2022

ദോഹ : ഓൺഅറൈവൽ വിസയിൽ ഖത്തറിൽ വരുന്നവർ മുഴുവൻ ദിവസങ്ങളിലേക്കും ഹോട്ടൽ ബുക് ചെയ്യണമെന്ന നിബന്ധന താൽക്കാലികമായി പിൻവലിച്ചതായി സൂചന..ഡിസ്കവർ ഖത്തർ വെബ്‌സൈറ്റിൽ ബുക്കിങ് സൗകര്യം ഇപ്പോൾ നിലവിലില്ല.വെബ്‌സൈറ്റിൽ നിന്ന് ഈ ഭാഗം നീക്കം ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അതേസമയം,നിർബന്ധിത ഹോട്ടൽ ബുക്കിങ് നിബന്ധന സ്ഥിരമായി  പിൻവലിച്ചതാണോ താൽക്കാലികമായി റദ്ദാക്കിയതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഡിസ്കവർ ഖത്തർ ഹെൽപ്പ് ലൈനിലേക്ക് വിളിച്ചപ്പോൾ, മന്ത്രാലയത്തിൽ നിന്നുള്ള കൂടുതൽ നിർദ്ദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അതിനനുസരിച്ച് വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യുമെന്നും വിവരം ലഭിച്ചതായി ദി പെനിൻസുല പത്രം റിപ്പോർട്ട് ചെയ്തു.നിബന്ധന പൂർണ്ണമായും നീക്കം ചെയ്താൽ ഇന്നലെ ബുക്ക് ചെയ്തവർക്ക് പൂർണമായും റീഫണ്ട് ലഭിക്കുമെന്നും അല്ലെങ്കിൽ ചട്ടം ഭേദഗതി ചെയ്താൽ വരും ദിവസങ്ങളിൽ അതിനനുസരിച്ച് വെബ്സൈറ്റ് അപ്ഡേറ്റ് ചെയ്യുമെന്നും കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് വ്യക്തമാക്കി.

 ഇന്ത്യ,പാക്കിസ്ഥാൻ,ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നും ഓൺഅറൈവൽ വിസയിൽ ഖത്തറിൽ എത്തുന്നവർ മുഴുവൻ ദിവസങ്ങളിലേക്കും ഹോട്ടൽ ബുക്ക് ചെയ്യണമെന്ന് കഴിഞ്ഞ ദിവസം ഡിസ്കവർ ഖത്തർ അറിയിച്ചിരുന്നു.ചുരുങ്ങിയ ചിലവിൽ കുടുംബത്തെ ഖത്തറിലേക്ക് കൊണ്ടുവരാനിരുന്ന പ്രവാസികൾ ഉൾപെടെ വിദേശികളിൽ ഇത് കടുത്ത നിരാശയുണ്ടാക്കിയിരുന്നു.പുതിയ നിർദേശം ഏപ്രിൽ 14 മുതൽ നിലവിൽ വരുമെന്നാണ് അറിയിച്ചിരുന്നത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക

 


Latest Related News