Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
500 റിയാലിന്റെ പരിശോധനകൾക്ക് 50 റിയാൽ,കുറഞ്ഞ വേതനക്കാര്‍ക്കായി മൈക്രോ ഹെൽത്ത് ലബോറട്ടറിയിൽ രോഗനിര്‍ണയ ക്യാമ്പ്

July 21, 2022

July 21, 2022

ദോഹ: പ്രവാസികളുടെ ജീവിതശൈലി രോഗങ്ങള്‍ നേരത്തെ കണ്ടെത്തി കൃത്യമായ ചികിത്സ ഉറപ്പാക്കാൻ മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് ആരോഗ്യപരിശോധനാ കാമ്പയിൻ സംഘടിപ്പിക്കുന്നു.

തുടര്‍ച്ചയായി 12ാം വര്‍ഷമാണ് മൈക്രോ ലബോറട്ടറിക്കുകീഴില്‍ വിവിധ രാജ്യക്കാരായ പ്രവാസികള്‍ക്കും കുറഞ്ഞ വേതനക്കാര്‍ക്കുമായി രോഗനിര്‍ണയ ക്യാമ്പ്  നടക്കുന്നത്. ജൂലൈ 23ന് ആരംഭിച്ച്‌ ആഗസ്റ്റ് 31വരെ ക്യാമ്പ് നീണ്ടുനില്‍ക്കുമെന്ന് അധികൃതര്‍ ദോഹയിൽ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ ജോലിത്തിരക്കിനും തിരക്കുപിടിച്ച ജീവിത്തിനുമിടയില്‍ സ്വന്തം ആരോഗ്യം മറന്നുപോവുമ്പോൾ, നേരത്തെ തന്നെ ജീവിതശൈലി രോഗങ്ങള്‍ തിരിച്ചറിയാനും കണ്ടെത്താനും സഹായിക്കുന്നതിനായാണ് ഖത്തറിലെ മുന്‍നിര ലബോറട്ടറികളിലൊന്നായ മൈക്രോ ഹെല്‍ത്ത് രോഗനിര്‍ണയ ക്യാമ്പ്  നടത്തുന്നതെന്ന് മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസ് കള്‍സള്‍ട്ടന്‍റ് പാത്തോളജിസ്റ്റ് ഡോ. സുക്മണി റെജി പറഞ്ഞു.

500 റിയാല്‍ ചെലവുവരുന്ന വിവിധ പരിശോധനകള്‍ സൗജന്യ നിരക്കായി 50 റിയാലില്‍ ലഭ്യമാവും. രക്തസമ്മര്‍ദം, ബോഡി മാസ് ഇന്‍ഡക്സ് (ബി.എം.ഐ), പ്രമേഹം, കൊളസ്ട്രോള്‍ സംബന്ധമായ പരിശോധനകള്‍ അടങ്ങിയ ലിപിഡ് പ്രൊഫൈല്‍, ബ്ലഡ് യൂറിയ, ക്രിയാറ്റിന്‍, യൂറിക് ആസിഡ്, എസ്.ജി.പി.ടി എന്നിവ ഉള്‍പ്പെടുന്നതാണ് പരിശോധന പാക്കേജ്. വീടുകളിലെത്തി സാമ്പിൾ ശേഖരിച്ച്‌ പരിശോധിക്കുന്ന 'ഹോം സാമ്പിൾ  കലക്ഷനും' പ്രവര്‍ത്തിക്കും. ഇതിനായി 50 റിയാല്‍ അധിക ചാര്‍ജായി ഈടാക്കും. സി റിങ് റോഡിലെ മൈക്രോ ഹെല്‍ത്ത് ലബോറട്ടറിയില്‍ എല്ലാ ദിവസവും രാവിലെ ആറുമുതല്‍ രാത്രി പത്തുവരെ പരിശോധനക്കെത്താം.

എട്ടുമുതല്‍ 10 മണിക്കൂര്‍ ഫാസ്റ്റിങ്ങിലാണ് സാമ്പിൾ നല്‍കാന്‍ എത്തേണ്ടത്. വര്‍ഷങ്ങളായി നടത്തിവരുന്ന പരിശോധന ക്യാമ്പ് വഴി നിരവധി പ്രവാസികള്‍ക്ക് നേരത്തെ രോഗനിര്‍ണയം നടത്താനും സമയബന്ധിതമായ ചികിത്സയിലൂടെ രോഗമുക്തി നേടാനും കഴിഞ്ഞതായി ഡോ. സുക്മണി റെജി പറഞ്ഞു.

ഇന്ത്യക്കാരും മറ്റും ഉള്‍പ്പെടെ എട്ടായിരത്തോളം പ്രവാസികള്‍ മുന്‍വര്‍ഷങ്ങളില്‍ പരിശോധനക്കെത്തി. ഇവരില്‍ 20-25 ശതമാനം പേര്‍ക്ക് വിവിധ ജീവിതശൈലി രോഗങ്ങള്‍ നിര്‍ണയിക്കാന്‍ കഴിഞ്ഞതായും അവരില്‍ 15 ശതമാനം പേരും തങ്ങളുടെ ആരോഗ്യാവസ്ഥയെക്കുറിച്ച്‌ നേരത്തെ ബോധവാന്മാരായിരുന്നില്ലെന്നും അവര്‍ വിശദീകരിച്ചു.

മൈക്രോ ഹെല്‍ത്ത് സി.ഒ.ഒ കെ.ടി. അഹമ്മദ്, അഡ്മിനിസ്ട്രേഷന്‍ ഡയറക്ടര്‍ സി. അബ്ദുല്‍ നാസര്‍, ലബോറട്ടറി അഡ്മിനിസ്ട്രേറ്റര്‍ കെ.സി. ഷെഫീഖ് എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News