Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ദില്ലിയിൽ സ്ഥിതി യുദ്ധസമാനം,നഗരമധ്യത്തിൽ കർഷകരും പോലീസും ഏറ്റുമുട്ടുന്നു

January 26, 2021

January 26, 2021

ന്യൂഡല്‍ഹി : ദില്‍ഷാദ് ഗാര്‍ഡനില്‍ ട്രാക്ടര്‍ റാലിയുമായെത്തിയ കര്‍ഷകരും പോലീസും തമ്മില്‍ സംഘര്‍ഷം. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടക്കാതിരിക്കാനായി പോലീസ് ലാത്തിവീശുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു . കര്‍ഷകര്‍ സമരത്തിനായി വന്ന വാഹനവും അടിച്ചു തകര്‍ത്തിട്ടുണ്ട്. ട്രാക്ടറുകളുടെയും കാറ്റ് പൊലീസ് അഴിച്ചുവിടുകയും ട്രാക്ടറുകളിലെ ഇന്ധനം തുറന്നു വിടുകയും ചെയ്തിട്ടുണ്ട് .

നേരത്തെ, സിംഘു, തിക്രി അതിര്‍ത്തികളില്‍ ബാരിക്കേഡുകള്‍ മറികടന്ന് ഡല്‍ഹിയിലേക്കു പ്രവേശിച്ച കര്‍ഷകരെ പിന്തിരിപ്പിക്കാനുള്ള പോലീസിന്റെ ശ്രമം പരാജയപ്പെട്ടിരുന്നു . തുടര്‍ന്ന് ഇവര്‍ സഞ്ജയ് ഗാന്ധി ട്രാന്‍സ്പോര്‍ട് നഗറില്‍ പ്രവേശിച്ചു. അവിടെ ബാരിക്കേഡ് സ്ഥാപിച്ച്‌ പൊലീസ് മാര്‍ച്ച്‌ തടയുകയായിരുന്നു.

റിപ്പബ്ലിക് ദിന പരേഡിന് ശേഷം പതിനൊന്നു മണിയോടെ ആണ് കര്‍ഷക മാര്‍ച്ചിന് അനുമതി നല്‍കിയിരുന്നത് എന്നാല്‍ കര്‍ഷകരെ നേരത്തെ തന്നെ മാര്‍ച്ച്‌ ആരംഭിച്ചിരുന്നു.  ട്രാക്ടറുകളിലെത്തിയ കര്‍ഷകര്‍ ബാരിക്കേഡുകള്‍ മറികടക്കുകയായിരുന്നു. കര്‍ഷകര്‍ വാഹനം തടഞ്ഞതോടെ പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയായിരുന്നു.

ആറ് മേഖലകളിലാണ് ട്രാക്ടറുകള്‍ റാലി നടത്തുക. രണ്ട് ലക്ഷം ട്രാക്ടറുകള്‍ എത്തുമെന്നായിരുന്നു കണക്കുകൂട്ടല്‍. കൂടുതല്‍ ട്രാക്ടറുകള്‍ എത്തിയെന്നാണ് കര്‍ഷക നേതാക്കള്‍ വ്യക്തമാക്കിയത്. അതിനാല്‍ തന്നെ, പൊലീസ് അംഗീകരിച്ച റൂട്ട് മാപ്പിനേക്കാള്‍ ദൂരം ട്രാക്ടറുകള്‍ക്ക് സഞ്ചരിക്കേണ്ടി വന്നേക്കുമെന്നാണ് വിലയിരുത്തല്‍.അതേസമയം,കർഷക സമരം ചില സംഘടിത ശക്തികൾ ശ്രമിക്കുന്നതായി കർഷകർ ആരോപിച്ചു.

ദില്ലിയിലെ ഐടിഒ, ലാൽകില, വിശ്വവിദ്യാലയ, ജഹാംഗിർപുരി ഉൾപ്പെടെയുള്ള മെട്രോകളാണ് അടച്ചത്. ഗ്രീൻ ലൈൻ മെട്രോ സ്റ്റേഷനുകൾ പൂർണമായും അടച്ചു.നിലവിൽ പോലീസിനൊപ്പം കേന്ദ്രസേന കപൂട്ടി രംഗത്തിറങ്ങിയാണ് സമരക്കാരെ നേരിടുന്നത്.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.

 


Latest Related News