Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ മരണപ്പെട്ട കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയുടെ മൃതദേഹം ഖബറടക്കി 

July 11, 2020

July 11, 2020

ദോഹ : രണ്ടു ദിവസം മുമ്പ് ദോഹയിൽ മരണപ്പെട്ട കണ്ണൂർ കൂത്തുപറമ്പ് മുരിയാട് സ്വദേശി വരക്കൽ അരിപ്പയിൽ റമീസി(34)ന്റെ മൃതദേഹം ദോഹയിൽ ഖബറടക്കി.ഉംസയ്‌ദ് അൽ അഫ്‍ജ പ്രദേശത്ത് വഴിയിൽ കുഴഞ്ഞുവീണ് മരിച്ച നിലയിൽ രണ്ടു ദിവസം മുമ്പാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

പാസ്പോർട്ട് സംബന്ധമായ ചില തടസ്സങ്ങളുണ്ടായിരുന്നതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ശനിയാഴ്ച ഇശാ നമസ്കാരത്തിന് ശേഷമാണ് മൃതദേഹം ഖബറടക്കിയത്.മൊബൈൽ ആക്സസറീസിന്റെ വിൽപന നടത്തി വരികയായിരുന്നു.
ഭാര്യ : സഫ്ന.മൂന്നു വയസ്സുള്ള ഒരു കുട്ടിയുണ്ട്. തോട്ടത്തിൽ അസീസ്,സൈനബ ദമ്പതികളുടെ മകനാണ്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News