Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സന്ദർശകർക്ക് മധുരം പകർന്ന് ഈന്തപ്പഴ മേള

July 28, 2019

July 28, 2019

ദോഹ: കൃഷിഭൂമി വർധിപ്പിച്ച് ഉൽപാദനം കൂട്ടാൻ വിപണന മേളകൾ ഈന്തപ്പഴ കർഷകർക്ക് പ്രചോദനമാണെന്ന് നഗരസഭ പരിസ്ഥിതി മന്ത്രാലയം. ഉൽപാദനം മുതൽ വിപണനം വരെയുള്ള മുഴുവൻ ഘട്ടങ്ങളിലും മന്ത്രാലയം പിന്തുണ നൽകുന്നുണ്ട്. ഉൽപാദനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇത് കർഷകരെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്ന് കാർഷിക, ലൈവസ്റ്റോക്ക്, ഫിഷറീസ് കാര്യ വകുപ്പ് അസി.അണ്ടർസെക്രട്ടറി ഷെയ്ഖ് ഡോ.ഫലേഹ് ബിൻ നാസർ അൽതാനി പറഞ്ഞു. സൂഖ് വാഖിഫിൽ പുരോഗമിക്കുന്ന പ്രാദേശിക ഈന്തപ്പഴ വിപണന മേളയിൽ 86 പ്രാദേശിക ഫാമുകളാണ് പങ്കെടുക്കുന്നത്.

ഇടനിലക്കാരില്ലാതെ കർഷകർക്ക് ഉൽപന്നങ്ങൾ നേരിട്ട് വിറ്റഴിക്കാനുള്ള അവസരമാണ് വിപണന മേളകളിലൂടെ ലഭിക്കുന്നത്.  കർഷകർക്ക് അധ്വാനത്തിന്റെ മുഴുവൻ ലാഭം, ഉപഭോക്താക്കൾക്ക് ഉയർന്ന ഗുണമേന്മയുള്ള ഉൽപന്നം മിതമായ നിരക്കിൽ എന്നതാണു പ്രത്യേകത.


Latest Related News