Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിനെ പിന്തുണച്ചതിന് ബഹ്‌റൈൻ ജയിലിലടച്ച രാഷ്ട്രീയ തടവുകാരെ ഉടൻ മോചിപ്പിക്കണം:ഡെമോക്രസി ഫോർ അറബ് വേൾഡ് നൗ

July 21, 2022

July 21, 2022

ദോഹ : 2017ലെ ഉപരോധത്തെ തുടർന്നുണ്ടായ ഗൾഫ് പ്രതിസന്ധിയിൽ  ഖത്തറിനെ പിന്തുണച്ചതിന് തടവിലാക്കിയ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണമെന്ന് ഡെമോക്രസി ഫോർ അറബ് വേൾഡ് നൗ (DAWN) ബഹ്‌റൈൻ അധികൃതരോട് ആവശ്യപ്പെട്ടു.പ്രതിസന്ധി  പരിഹരിക്കപ്പെട്ട സാഹചര്യത്തിൽഇവരുടെ ജയിൽവാസം നീട്ടിക്കൊണ്ടുപോകുന്നതിൽ അർത്ഥമില്ലെന്ന് DAWN ന്റെ ഡയറക്ടർ ഓഫ് അഡ്വക്കസി റെയ്ഡ് ജരാർ ദോഹ ന്യൂസിനോട് പറഞ്ഞു.

ഉപരോധകാലത്തെ തടവുകാർ ഉൾപ്പെടെ എല്ലാ രാഷ്ട്രീയ തടവുകാരെയും മോചിപ്പിക്കാൻ ബഹ്‌റൈൻ, സൗദി അറേബ്യ സർക്കാരുകളോട് ആവശ്യപ്പെടാൻ വാഷിംഗ്ടൺ ഡിസി ആസ്ഥാനമായ മനുഷ്യാവകാശ സംഘടനകളോട് അഭ്യർത്ഥിച്ചതായും അദ്ദേഹം പറഞ്ഞു.

ഖത്തറിനെതിരെ ഉപരോധം ഏർപ്പെടുത്തിയതിന് തൊട്ടുപിന്നാലെ,ഖത്തറിനോട് ഏതെങ്കിലും വിധത്തിൽ അനുതാപമോ പിന്തുണയോ പ്രകടിപ്പിക്കുന്നത് അഞ്ച് വർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമായി ബഹ്‌റൈൻ പ്രഖ്യാപിച്ചിരുന്നു.ഖത്തറിനോട് അനുഭാവം കാണിക്കുന്നവർക്ക് 15 വർഷം തടവ് ശിക്ഷയാണ്  യുഎഇ വിധിച്ചത്.

2021 ജനുവരിയിൽ അൽ-ഉല പ്രഖ്യാപനത്തിൽ ഒപ്പുവെച്ചതോടെ പ്രതിസന്ധി അവസാനിച്ചെങ്കിലും, ഖത്തറിനോട് അനുഭാവം പുലർത്തുന്ന രാഷ്ട്രീയ തടവുകാർ ഇപ്പോഴും ജയിലിൽ  തന്നെ തുടരുകയാണ്.ബഹ്‌റൈനിൽ മാത്രം 1000-ലധികം രാഷ്ട്രീയ തടവുകാരുണ്ടെന്നും എന്നാൽ ഖത്തറിനെ അനുകൂലിച്ചതിന്റെ പേരിൽ മാത്രം തടവിൽ കഴിയുന്നവരുടെ എണ്ണം ലഭ്യമല്ലാത്തതിനാൽ  കൃത്യമായി പറയാൻ കഴിയില്ലെന്നും റെയ്ഡ് ജരാർ ചൂണ്ടിക്കാട്ടി.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News