Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് മയക്കുമരുന്ന് ഗുളികകളും ഹാഷിഷും പിടികൂടി

December 17, 2020

December 17, 2020

ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ (എച്ച്.ഐ.എ) ഖത്തറിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കുമരുന്ന് ഗുളികകളും ഹാഷിഷും യാത്രക്കാരനില്‍ നിന്ന് ജനറല്‍ അതോറിറ്റി ഓഫ് കസ്റ്റംസ് പിടികൂടി. 

യാത്രക്കാരനെ പരിശോധിക്കുന്നതിനിടെയാണ് ഇയാളുടെ പക്കല്‍ നിന്ന് നിരോധിത മയക്കുമരുന്നുകള്‍ കസ്റ്റംസ് കണ്ടെത്തിയത്. 

166 ഗുളികകളും 6.95 ഗ്രാം ഹാഷിഷുമാണ് യാത്രക്കാരനില്‍ നിന്ന് പിടികൂടിയതെന്ന് ഖത്തര്‍ കസ്റ്റംസ് ട്വിറ്ററിലൂടെ അറിയിച്ചു. 


Also Read: മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങൾ ഇല്ലാതാക്കാനുള്ള നടപടികള്‍ ഉടൻ സ്വീകരിക്കണമെന്ന് ഫേസ്ബുക്കിനോട് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങൾ


മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള നിരോധിത വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരരുത് എന്ന് യാത്രക്കാര്‍ക്ക് കസ്റ്റംസ് നിരന്തരമായി മുന്നറിയിപ്പ് നല്‍കുന്നുണ്ട്. 

കള്ളക്കടത്ത് പിടികൂടാനുള്ള ഏറ്റവും ആധുനികമായ ഉപകരണങ്ങള്‍ കസ്റ്റംസിന്റെ പക്കലുണ്ട്. കൂടാതെ യാത്രക്കാരുടെ ശരീരഭാഷ നിരീക്ഷിച്ച് മനസിലാക്കുന്നതിനും കള്ളക്കടത്തുകാരുടെ ഏറ്റവും പുതിയ രീതികളെ കുറിച്ച് മനസിലാക്കുന്നതിനുമുള്ള പരിശീലനവും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നിരന്തരമായി നല്‍കുന്നുണ്ട്.


ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക. 

ന്യൂസ് റൂം ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യുക.



Latest Related News