Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലേക്ക് മയക്കുമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് പിടികൂടി 

March 17, 2020

March 17, 2020

ദോഹ : രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച രണ്ടര കിലോ ഹഷീഷ് മയക്കുമരുന്ന് ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതർ പിടികൂടി.തെർമോകോൾ ഐസ് ബോക്സിൽ ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.ഇതിന്റെ വീഡിയോ കസ്റ്റംസ് വിഭാഗം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഏഷ്യൻ രാജ്യത്ത് നിന്ന് എത്തിയ യാത്രക്കാരനെയാണ് അറസ്റ്റ് ചെയ്തത്.

അനധികൃത വസ്തുക്കൾ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസും ആഭ്യന്തര മന്ത്രാലയവും നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇത്തരം അനധികൃത കള്ളക്കടത്ത് തടയാൻ അത്യാധുനിക ഉപകരണങ്ങൾ ദോഹാ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ സജ്ജമാണ്. ഇതിന് പുറമെ യാത്രക്കാരുടെ ശരീര ഭാഷ മനസിലാക്കി കുറ്റവാളികളെ പിടികൂടാൻ കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനവും നൽകുന്നുണ്ട്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News