Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലോകകപ്പിന്റെ ഇതിഹാസ ചരിത്രം അനുഭവിച്ചറിയാം,'വേൾഡ് ഓഫ് ഫുട്‍ബോൾ' പ്രദർശനത്തിന് 3-2-1 മ്യുസിയത്തിൽ തുടക്കമായി

October 02, 2022

October 02, 2022

അൻവർ പാലേരി 
ദോഹ : ലോകകപ്പിനോടനുബന്ധിച്ച്  3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്‌പോർട്‌സ് മ്യൂസിയത്തിൽ (ക്യുഒഎസ്‌എം)നടക്കുന്ന  'വേൾഡ് ഓഫ് ഫുട്‌ബോൾ' പ്രദർശനം സാംസ്‌കാരിക മന്ത്രി ശൈഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് അൽതാനി ശനിയാഴ്ച ഉദ്ഘാടനം ചെയ്തു.

ഫുട്‌ബോളിന്റെ ഉത്ഭവം മുതൽ ഫിഫ ലോകകപ്പിന്റെ തുടക്കം വരെയുള്ള ചരിത്രത്തിലൂടെ സന്ദർശകരെ വഴിനടത്തുന്ന പ്രദർശനം ലോകജനതയെ ഒരുമിച്ചു നിർത്തുന്നതിൽ ഫുട്‍ബോളിനുള്ള പ്രാധാന്യം വരച്ചുകാണിക്കും.ഫുട്ബോൾ ആരാധകർക്ക് മാത്രമല്ല, എല്ലാ പ്രായത്തിലും സാംസ്കാരിക പശ്ചാത്തലത്തിലുമുള്ള മുഴുവൻ സന്ദർശകർക്കും പ്രദർശനം വേറിട്ട അനുഭവമായിരിക്കുമെന്ന് 3-2-1 ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽതാനി അഭിപ്രായപ്പെട്ടു.ജനങ്ങളെ പരസ്പരം അടുപ്പിക്കുകയും അവർക്കിടയിൽ ആശയവിനിമയത്തിന്റെ സാധ്യതയൊരുക്കുകയും ചെയ്യുന്നതിൽ കായികമേഖലക്കുള്ള പ്രാധാന്യവും പ്രദർശനം വിളംബരം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 'ഫുട്ബോൾ ഫോർ ആൾ;ആൾ ഫോർ ഫുടബോൾ, 'ദ റോഡ് ടു ദോഹ'; 'ഹിസ്റ്ററി ഇൻ ദ മേക്കിംഗ്'എന്നെ മൂന്നു വിഭാഗങ്ങളായാണ് പ്രദർശനം ഒരുക്കിയിട്ടുള്ളത്.ലോകകപ്പ് ചരിത്രത്തിന്റെ ഭാഗമായ മത്സരങ്ങളിൽ ഉപയോഗിച്ച, ഷൂസ്, സ്കാർഫുകൾ, ടിക്കറ്റുകൾ, പോസ്റ്ററുകൾ, ഔദ്യോഗിക രേഖകൾ, തുടങ്ങിയവയും  പുരാവസ്തുക്കളും ഉൾപ്പെടുത്തിയതാണ് പ്രധാന വിഭാഗമായ  'ഹിസ്റ്ററി ഇൻ ദ മേക്കിംഗ്'.1930ലെ ആദ്യ ലോകകപ്പ് മുതൽ  അർജന്റീനിയൻ ഫുട്‌ബോൾ താരം ഡീഗോ മറഡോണ ധരിച്ചിരുന്ന ജഴ്‌സി ഉൾപെടെ ലോകകപ്പ് ചരിത്രത്തിലെ ഇതിഹാസ താരങ്ങൾ ധരിച്ചിരുന്ന ജഴ്‌സികൾ പ്രദർശനത്തിലുണ്ടാവും.ഇതിനു പുറമെ,ഫുട്‍ബോൾ ചരിത്രത്തിൾ സുവർണ ഗോളുകൾ തീർത്ത ബ്രസീലിന്റെ ഇതിഹാസ താരം പെലെയുടെ വലതുകാലിന്റെ വെങ്കല രൂപവും പ്രദർശനത്തിലെ സവിശേഷതയാണ്.

നാഷണൽ ഫുട്ബോൾ മ്യൂസിയം, സ്വിറ്റ്സർലൻഡിലെ ഫിഫ മ്യൂസിയം, ഫ്രാൻസിലെ നാഷണൽ സ്പോർട്സ് മ്യൂസിയം തുടങ്ങിയ പ്രാദേശിക, അന്തർദേശീയ സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും താൽകാലികമായി ശേഖരിച്ച പുരാവസ്തുക്കളും ഫോട്ടോഗ്രാഫുകളും അത്യപൂർവ സിനിമകളുടെ പ്രിന്റുകളുമാണ് പ്രദർശനത്തിനായി മ്യുസിയത്തിൽ പ്രദർശനത്തിനായി ഒരുക്കിയിട്ടുള്ളത്.

.പ്രദർശനം 2023 ഏപ്രിൽ 1 വരെ തുടരും.

ഖത്തറിൽ താമസവിസയുള്ളവർക്ക് പ്രവേശനം സൗജന്യമായിരിക്കും.പുറത്തുനിന്നുള്ള 16 വയസ്സിന് മുകളിൽ പ്രായമുള്ള മുതിർന്നവർക്ക് 50 റിയാലാണ് ടിക്കറ്റ് നിരക്ക്.രാവിലെ 9 മുതൽ വൈകീട്ട് 7 മണി വരെയാണ് സന്ദർശകർക്കുള്ള സമയം.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HU1j0QE7i26GnMur8CmUvF എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News