Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
റമദാൻ വ്രതാരംഭം ഏപ്രിൽ 24 വെള്ളിയാഴ്ചയായിരിക്കാൻ സാധ്യതെയെന്ന് ഖത്തർ കലണ്ടർ ഹൗസ്

April 19, 2020

April 19, 2020

ദോഹ : ഖത്തറിൽ റമദാൻ മാസപ്പിറവി ഏപ്രിൽ 23 വ്യാഴാഴ്ച രാവിലെ 5.27 നായിരിക്കുമെന്ന് ഖത്തർ കലണ്ടർ ഹൗസിലെ ഗോളശാസ്ത്ര വിദഗ്ധൻ അറിയിച്ചു.ഇതനുസരിച്ച് ഏപ്രിൽ 24 വെള്ളിയാഴ്ചയായിരിക്കും റമദാൻ 1. സാധാരണഗതിയിലുള്ളത് പോലെ ബുധനാഴ്ച്ച വൈകീട്ട് ഖത്തറിലോ മറ്റ് അറബ് രാജ്യങ്ങളിലോ നഗ്ന നേത്രങ്ങള്‍ കൊണ്ടോ പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ചോ മാസപ്പിറവി കാണാനാവില്ലെന്നും ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ജ്യോതിശ്ശാസ്ത്രജ്ഞന്‍ ഡോ. ബഷീര്‍ മര്‍സൂഖ് പറഞ്ഞു.

ഈ വര്‍ഷം റദമാന്‍ ചന്ദ്രപ്പിറവി സംഭവിക്കുന്നത് സൂര്യാസ്തമന വേളയില്‍ ആയിരിക്കില്ലെന്നാണ്  അദ്ദേഹം വിശദീകരിക്കുന്നത്.അതായത്,അടുത്ത ബുധനാഴ്ച്ച ഖത്തറില്‍ ചന്ദ്രന്‍ അസ്തമിക്കുക വൈകീട്ട് 5.30ന് ആയിരിക്കും.അന്ന് സൂര്യാസ്തമനം 6.01 നായിരിക്കും.അങ്ങനെ വന്നാൽ  ഈ വര്‍ഷം ഖത്തറില്‍ റമദാന്‍ വ്രതം ആരംഭിക്കുന്നത്  വെള്ളിയാഴ്ച്ച ആയിരിക്കുമെന്നാണ് ഇത് നല്‍കുന്ന സൂചനയെന്നും  ബഷീര്‍ മര്‍സൂഖ് പറഞ്ഞു.

അതേസമയം, റദമാന്‍ വ്രതം തുടങ്ങുന്നതു എപ്പോഴാണെന്നതു സംബന്ധിച്ച ഔദ്യോഗിക തീരുമാനമെടുക്കേണ്ടത് ഔഖാഫ് മന്ത്രാലയത്തിലെ പ്രത്യേക കമ്മിറ്റിയാണ്. ഇതനുസരിച്ചായിരിക്കും ഖത്തറിൽ വിശ്വാസികൾ വ്രതം അനുഷ്ടിച്ചു തുടങ്ങുക.മിക്കവാറും എല്ലാ അറബ്-ഗൾഫ് രാജ്യങ്ങളിലും ഏപ്രിൽ 24 നു തന്നെയായിരിക്കും റമദാൻ ആരംഭിക്കുകയെന്നാണ് സൂചന.

ന്യുസ്‌റൂം വാർത്തകൾ മുടങ്ങാതെ വാട്സ്ആപ്പിൽ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ് ആപ് നമ്പറിലേക്ക് സന്ദേശമയക്കുക.   


Latest Related News