Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഇന്ത്യയിൽ കോവിഡ് മൂന്നാം തരംഗം,ഈ മാസം തന്നെ വ്യാപനം അതിരൂക്ഷമാകും

January 05, 2022

January 05, 2022

ഡൽഹി : യൂറോപ്യൻ രാജ്യങ്ങൾക്ക് പിന്നാലെ ഇന്ത്യയിലും കോവിഡ് മൂന്നാം തരംഗം ആരംഭിച്ചെന്ന് സ്ഥിരീകരണം. കോവിഡ് വാക്സിൻ സാങ്കേതിക ഉപദേശകസമിതി ചെയർമാൻ ഡോ. എൻ. കെ. അറോറയാണ് പത്രക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. ഈ മാസത്തിന്റെ അവസാനം ആവുമ്പോഴേക്കും പ്രതിദിന കേസുകളിൽ രാജ്യം റെക്കോർഡ് ഇടുമെന്നും, മെട്രോ നഗരങ്ങളിലെ ആശുപത്രികൾ നിറഞ്ഞുകവിയുമെന്നും  അറോറ മുന്നറിയിപ്പ് നൽകി.

പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ പകുതിയും ഒമിക്രോൺ വകഭേദമാണ്. നഗരങ്ങളിൽ ഒമിക്രോൺ അതിവേഗം പടരുകയാണ്. രാജ്യത്തെ ഏതാണ്ട് എൺപത് ശതമാനം ആളുകൾക്കും കോവിഡ് വന്നുപോയിട്ടുണ്ട്. മുതിർന്നവരിൽ 90 ശതമാനം പേരും ഒരു വാക്സിനെങ്കിലും എടുത്തിട്ടുണ്ട് എന്നത് ആശ്വാസകരമായ വാർത്തയാണ്, അറോറ കൂട്ടിച്ചേർത്തു. ജനസംഖ്യ കൂടുതൽ ആയതിനാൽ മറ്റ് രാജ്യങ്ങളെക്കാൾ ഗുരുതരപ്രശ്നങ്ങൾ ഒമിക്രോൺ മൂലം ഉടലെടുത്തേക്കാമെന്ന ആശങ്കയും അറോറ പങ്കുവെച്ചു. വാക്സിൻ എടുക്കാൻ മടിക്കരുതെന്നും, മാസ്ക് അടക്കമുള്ള പ്രതിരോധമാർഗങ്ങൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.


Latest Related News