Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ ചില ബാങ്കുകളിൽ ഇഹ്തിറാസ് നിർബന്ധമാക്കി,പച്ച തെളിഞ്ഞില്ലെങ്കിൽ പ്രവേശനമില്ല 

June 05, 2020

June 05, 2020

ദോഹ : ഖത്തറിൽ ഹൈപ്പർമാർക്കറ്റുകൾക്ക് പിന്നാലെ രാജ്യത്തെ ചില ബാങ്കുകളും ഇഹ്തിറാസ് ആപ് നിർബന്ധമാക്കി തുടങ്ങി..ഇതനുസരിച്ച് ഇഹ്തിറാസ് ആപ്പിൽ പച്ച തെളിഞ്ഞതായി സുരക്ഷാ ജീവനക്കാരനെ  ബോധ്യപ്പെടുത്തിയാൽ മാത്രമേ ബാങ്കിൽ പ്രവേശനം അനുവദിക്കൂ. നിലവിൽ ബർവാ ബാങ്കും കൊമേഴ്സ്യൽ ബാങ്കുമാണ് തങ്ങളുടെ ഉപയോക്താക്കളെ ഇക്കാര്യം അറിയിച്ചത്.രാജ്യത്തെ മറ്റു ചില ബാങ്കുകളും ഈ നടപടി പിന്തുടർന്നേക്കുമാണ് സൂചന.

രാജ്യത്ത് കൊറോണാ വ്യാപനം തുടങ്ങിയത് മുതൽ ഇടപാടുകൾ ഓൺലൈൻ വഴി നടത്താൻ ബാങ്കുകൾ ഇടപാടുകാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ നേരിട്ട് നടത്തേണ്ട പല സേവനങ്ങൾക്കും ആളുകൾ ധാരാളമായി ഇപ്പോഴും ബാങ്കുകളിൽ എത്തുന്നുണ്ട്.ഇതിനിടെ, ഹൈപ്പർ മാർക്കറ്റുകളിൽ ഇഹ്തിറാസ് നിർബന്ധമാക്കിയതോടെ  വിസാകാലാവധി കഴിഞ്ഞവരും വിവിധ സന്ദർശന വിസകളിൽ രാജ്യത്ത് തുടരുന്നവരും പ്രതിസന്ധിയിലായിരിക്കുകയാണ്. ഖത്തറിൽ സാധുതയുള്ള താമസ വിസയുള്ളവർക്ക് മാത്രമാണ് ആപ് ഉപയോഗിക്കാൻ കഴിയുന്നത്. നിലവിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ ഇഹ്തിറാസ് ഡൗൺലോഡ് ആവാത്തവരും ശരിയായി പ്രവർത്തിക്കാത്തതും പലരെയും ബുദ്ധിമുട്ടിലാക്കുന്നുണ്ട്.കനത്ത പിഴ ഭയന്ന് ഹൈപ്പർമാർക്കറ്റുകളിൽ പോയി അവശ്യ സാധനങ്ങൾ പോലും വാങ്ങാൻ കഴിയാത്ത അവസ്ഥയിലാണ് പലരും.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക   


Latest Related News