Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പുതുതായി രോഗം സ്ഥിരീകരിച്ചവർ കരുതൽ വാസത്തിലായിരുന്ന തൊഴിലാളികളാണെന്ന് അധികൃതർ

March 16, 2020

March 16, 2020

ദോഹ : ഖത്തറിൽ ഞായറാഴ്ച രോഗബാധ സ്ഥിരീകരിച്ച 64 പേരിൽ ഭൂരിഭാഗവും നേരത്തെ രോഗം കണ്ടെത്തിയവരുമായി സമ്പർക്കം പുലർത്തിയിരുന്നവരാണെന്ന് പകർച്ച രോഗ ചികിത്സാ സെന്റർ മേധാവി ഡോ. അബ്ദുല്ലതിഫ് അൽ ഖാൽ പറഞ്ഞു.ഇവർ കരുതൽ വാസത്തിൽ നിരീക്ഷണത്തിലായിരുന്നുവെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും  അദ്ദേഹം വ്യക്തമാക്കി.

പുതുതായി വൈറസ് ബാധ കണ്ടെത്തിയവർ പ്രത്യേകിച്ച് രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിച്ചിരുന്നില്ല.എന്നിട്ടും വൈറസ്ബാധ സ്ഥിരീകരിക്കാൻ കഴിഞ്ഞത് കോവിഡ് ബാധയുള്ളവരെ കണ്ടെത്താൻ പൊതുജനാരോഗ്യ മന്ത്രാലയം സ്വീകരിച്ച നടപടികൾ വളരെ ഫലപ്രദമാണ് എന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രോഗം കൂടുതൽ പേരിലേക്ക് പടരാതിരിക്കാൻ എല്ലാവരും അവരുടേതായ പങ്ക് നിർവഹിക്കണം. മറ്റുള്ളവരിൽ നിന്ന് പരമാവധി അകലം പാലിക്കുകയും കഴിയുന്നതും വീടുകളിൽ തന്നെ കഴിയാനും ശ്രമിക്കുക.അനിവാര്യമല്ലാത്ത എല്ലാ സന്ദർശനങ്ങളും ഒഴിവാക്കണമെന്നും ഡോ. അബ്ദുല്ലതിഫ് അൽ ഖാൽ ആവശ്യപ്പെട്ടു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News