Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ,സൗദി,യു.എ.ഇ : കോവിഡ് വ്യാപനം അന്തിമഘട്ടത്തിലെന്ന് പഠന റിപ്പോർട്ട് 

May 11, 2020

May 11, 2020

ദോഹ : ഖത്തറിൽ കോവിഡ് വ്യാപനം അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നതായി പഠന റിപ്പോർട്ട്.സിംഗപ്പൂരിലെ ടെക്‌നോളജി ആൻഡ് ഡിസൈൻ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ്  ഇതുസംബന്ധിച്ച പഠന റിപ്പോർട്ട് തയാറാക്കിയത്. ഇതനുസരിച്ച് 2020 സെപ്തംബർ പതിനാലോടെ ഖത്തറിൽ കോവിഡ് പൂർണമായും അവസാനിക്കുമെന്നാണ് പ്രവചനം.

യു.എ.ഇയിൽ സെപ്തംബർ മൂന്നോടെയും സൗദിയിൽ സെപ്തംബർ പത്തോടെയും കോവിഡ് ഭീഷണി പൂർണമായും അവസാനിക്കുമെന്നും റിപ്പോർട്ടിൽ പ്രവചിക്കുന്നുണ്ട്.അതേസമയം,രോഗവ്യാപനത്തിന്റെ ആഗോളതലത്തിലെ വളർച്ച,ഈ മൂന്ന് ഗൾഫ് രാജ്യങ്ങളും കോവിഡിനെ പ്രതിരോധിക്കുന്നതിൽ സ്വീകരിക്കുന്ന നയങ്ങൾ,പ്രോട്ടോക്കോൾ പ്രകാരമുള്ള പരിശോധനാ രീതികൾ എന്നിവയെ അടിസ്ഥാനമാക്കി ഈ കാലഗണനയിൽ മാറ്റമുണ്ടായേക്കാമെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു.കോവിഡ് വ്യാപനം ഏറ്റവും ശക്തമായി തുടരുന്ന മൂന്ന് ഗൾഫ് രാജ്യങ്ങളെ മാത്രമാണ് റിപ്പോർട്ടിൽ ഉൾപെടുത്തിയിട്ടുള്ളത്‌.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.      


Latest Related News