Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോർണിഷ് റോഡ് അടക്കുന്നു,ദോഹ മെട്രോ വെള്ളിയാഴ്ച സർവീസ് നടത്തും

August 03, 2021

August 03, 2021

ദോഹ: അറ്റകുറ്റപ്പണികള്‍ക്കായി കോര്‍ണിഷ് റോഡ് അടച്ചിടുന്ന ആഗസ്റ്റ് ആറ് മുതല്‍ 10 വരെയുള്ള ദിവസങ്ങള്‍ക്കിടയിലെ വെള്ളിയാഴ്ച മെട്രോ സര്‍വിസ് നടത്തുമെന്ന് അധികൃതര്‍. ഖത്തര്‍ റെയില്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആഗസ്റ്റ് ആറ് വെള്ളിയാഴ്ചയാണ് കോര്‍ണിഷിലെ പ്രധാനപാത നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടുക്കുന്നത്. പുലര്‍ച്ചതന്നെ പാതകള്‍ പൂര്‍ണമായി അടച്ചുപൂട്ടും.

ഈ സാഹചര്യത്തില്‍ പൊതുജനങ്ങളുടെ യാത്രാസൗകര്യം ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് അവധി പ്രഖ്യാപിച്ച വെള്ളിയാഴ്ച ഉച്ച രണ്ടുമുതല്‍ അര്‍ധരാത്രി വരെ മെട്രോ സര്‍വിസ് നടത്താന്‍ തീരുമാനിച്ചത്. ആഗസ്റ്റ് 10ന് പുലര്‍ച്ച അഞ്ചു വരെയാണ് കോര്‍ണിഷ് പാത അടക്കുന്നത്.

മെട്രോയുടെ സിസ്റ്റം അപ്ഡേഷനുവേണ്ടി ജൂലൈ ഒമ്ബത് മുതല്‍ ആഗസ്റ്റ് 13 വരെയുള്ള ദിവസങ്ങളില്‍ വെള്ളിയാഴ്ചകളില്‍ സര്‍വിസ് ഉണ്ടായിരിക്കില്ലെന്നായിരുന്നു ഖത്തര്‍ റെയില്‍വേയുടെ നേരത്തെയുള്ള തീരുമാനം. ഈദ് അവധി ദിനങ്ങളില്‍ ജൂലൈ 21 മുതല്‍ 24 വരെയും മെേട്രാ സര്‍വിസ് നടത്തിയിരുന്നില്ല. സാങ്കേതിക സംവിധാനങ്ങളുടെ നവീകരണത്തിനു വേണ്ടിയായിരുന്നു ഈ താല്‍ക്കാലിക അടച്ചിടല്‍.


Latest Related News