Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഹയ്യ കാർഡില്ലാതെ ജിസിസി രാജ്യങ്ങളിൽ നിന്ന് വരുന്നവരെ തിരിച്ചയക്കുന്നതായി പരാതി

December 09, 2022

December 09, 2022

അൻവർ പാലേരി 

ദോഹ : ഹയ്യ കാർഡ് ഇല്ലാതെ ജിസിസി രാജ്യങ്ങളിൽ നിന്നും കരമാർഗം ഖത്തറിലേക്ക് വരുന്ന സാധാരണ ജോലിക്കാരായ പ്രവാസികളെ അബുസമ്ര അതിർത്തിയിൽ നിന്ന് തിരിച്ചയക്കുന്നതായി പരാതി.ഉയർന്ന തൊഴിൽ തസ്തികയിലുള്ളവർക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നതെന്നും താമസവിസയിൽ സാധാരണ ജോലിക്കാരായി രേഖപ്പെടുത്തിയവരെ തിരിച്ചയക്കുന്നതായും അറിയിച്ചുകൊണ്ട് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തി.

മറ്റു ജിസിസി രാജ്യങ്ങളിൽ താമസ വിസയുള്ള വിദേശികൾക്ക് ലോകകപ്പ് മത്സരങ്ങൾ കാണാനുള്ള ടിക്കറ്റോ ഹയ്യ കാർഡോ ഇല്ലാതെ ഡിസംബർ ആറ് മുതൽ വിമാനത്താവളങ്ങൾ വഴിയും ഡിസംബർ 8 മുതൽ കരമാർഗം ബസ്സുകളിലോ സ്വന്തം വാഹനങ്ങളിലോ ഖത്തറിലേക്ക് പ്രവേശിക്കാമെന്ന് ഈയിടെ ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു.കരമാർഗം വരുന്നവർ യാത്രക്ക് 12 മണിക്കൂർ മുമ്പ് ഇഹ്തിറാസ് പ്ലാറ്റ്ഫോം വഴി രജിസ്റ്റർ ചെയ്യണമെന്നായിരുന്നു നിർദേശം.മറ്റു നിബന്ധനകളൊന്നും ഉണ്ടായിരുന്നില്ല.

എന്നാൽ ഉയർന്ന തസ്തികയിലുള്ളവരെ മാത്രമേ,ഇത്തരത്തിൽ സ്വന്തം വാഹനങ്ങളിൽ ഖത്തറിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്നും അല്ലാത്തവരെ തിരിച്ചയക്കുന്നതായുമാണ് പരാതി.കുടുംബത്തോടൊപ്പം ഖത്തറിലേക്ക് പുറപ്പെട്ട നിരവധി പേര് തങ്ങളെ തിരിച്ചയച്ചതായി സമൂഹ മാധ്യമങ്ങൾ വഴി അറിയിച്ചു.അതേസമയം ബസ്സുകളിലോ വിമാനത്താവളങ്ങൾ വഴിയോ വരുന്നവർക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായതായി ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.അതുകൊണ്ടു തന്നെ സ്വന്തം വാഹനങ്ങളിൽ വരുന്ന പലരെയും ഇത്തരത്തിൽ തിരിച്ചയക്കുന്നതിന് പിന്നിൽ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ലഭിക്കേണ്ടതുണ്ട്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/GNnAPz2ISv601MKXQvNitL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News