Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലേക്കുള്ള മെഡിക്കൽ കടമ്പയാകുന്നു,ചെന്നൈയിൽ പ്രവാസികളെ കൊള്ളയടിക്കുന്നതായി പരാതി

April 20, 2022

April 20, 2022

അൻവർ പാലേരി 

ദോഹ : പുതിയ വിസയിൽ ഖത്തറിലേക്ക് പോകുന്നവരെ ചെന്നൈയിലെ സ്വകാര്യ ആശുപത്രി വ്യാപകമായി ചൂഷണം ചെയ്യുന്നതായി പരാതി.ചെന്നൈ സാലിഗ്രാമിനടുത്ത് പ്രവർത്തിക്കുന്ന വിസാ സെന്ററിൽ വിസക്കു മുമ്പുള്ള നടപടിക്രമങ്ങൾക്കായി എത്തുന്നവരെയാണ് സ്വകാര്യ ഏജൻസിക്ക് കീഴിലുള്ള ആശുപത്രി വിവിധ പരിശോധനകൾക്ക് വിധേയമാക്കി അമിത തുക ഈടാക്കുന്നത്.വിവിധ രക്തപരിശോധനകൾക്ക്, പുറത്തെ ലാബുകളെക്കാൾ അഞ്ഞൂറ് മുതൽ ആയിരം രൂപ വരെ കൂടുതൽ ഈടാക്കിയാണ് തുടർപരിശോധനകളുടെ ചുമതലയുള്ള വിജയ ഹെൽത്ത് സെന്റർ പ്രവാസികളെ ചൂഷണം ചെയ്യുന്നത്.

മെഡിക്കൽ ഉൾപെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കൊച്ചിയിലോ ചെന്നൈയിലോ ഉള്ള വിസാ സെന്ററുകളെയാണ് മലയാളികൾ പ്രധാനമായും ആശ്രയിക്കുന്നത്.ഇതിനായി 497 ഖത്തർ റിയാലാണ്( ഏകദേശം10,428  രൂപ) അടക്കേണ്ടത്. കൊച്ചിയിൽ  അപ്പോയിന്മെന്റ് ലഭിക്കാൻ കാലതാമസം നേരിടുമ്പോൾ  പലർക്കും കേരളത്തിൽ നിന്ന് ചെന്നൈയിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടി വരും.ഒരു ദിവസം യാത്ര ചെയ്ത് ചെന്നൈയിലെത്തിയാൽ അന്ന് തന്നെ മെഡിക്കൽ പൂർത്തിയാക്കി തിരിച്ചുവരാൻ കഴിയാത്തതിനാൽ ഹോട്ടലിലെ താമസം ഉൾപെടെ വലിയൊരു തുക ചെലവഴിക്കേണ്ടി വരുന്ന അവസ്ഥയാണ് നിലവിലുള്ളത്..ഇത്തരത്തിൽ മെഡിക്കലിനായി എത്തുന്നവരിൽ വളരെ ചെറിയൊരു ശതമാനത്തെ മാത്രമാണ് തുടർപരിശോധനകളില്ലാതെ പാസാക്കുന്നതെന്നും ആക്ഷേപമുണ്ട്..തൊണ്ണൂറു ശതമാനം പേർക്കും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉൾപ്പെടെയുള്ള നിസ്സാര കാര്യങ്ങൾക്ക് തുടർപരിശോധന നിർദേശിക്കും.ഇതിനായി തൊട്ടടുത്തുള്ള വിജയ ഹെൽത്ത് സെന്ററിലേക്കാണ് റഫർ ചെയ്യുക..രക്ത സാമ്പിൾ നൽകി മൂന്നു മണിക്കൂർ മുതൽ നാലു ദിവസം വരെ കാത്തിരുന്നാൽ മാത്രമേ പരിശോധനാ ഫലവുമായി ഡോക്ടറെ കാണാൻ കഴിയൂ എന്നതിനാൽ  ദിവസങ്ങളോളം ചെന്നൈയിൽ ഹോട്ടൽ മുറിയെടുത്ത് താമസിക്കേണ്ടിവരുന്നവർ നിരവധിയാണ്.

പരിശോധനക്ക് ഈടാക്കുന്നത് അമിതനിരക്ക് 

രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പരിശോധിക്കുന്നതിനുള്ള എച്.ബി പരിശോധനക്ക് 1600 രൂപവരെയാണ് വിജയ ഹെൽത്ത് സെന്റർ ഈടാക്കുന്നത്.കേരളത്തിലെ ലാബുകളിൽ 50 മുതൽ 100 രൂപ വരെയാണ് ഇതിനുള്ള ശരാശരി നിരക്ക്.ഇതിനു പുറമെ,ആശുപത്രിയിൽ രജിസ്‌ട്രേഷൻ ഫീസായി 150 രൂപയും നൽകേണ്ടിവരും.

ക്ഷയരോഗം തിരിച്ചറിയുന്നതിനുള്ള (QuantiFERON) രക്തപരിശോധനക്ക് രജിസ്‌ട്രേഷൻ ഫീസുൾപെടെ 2450 രൂപയാണ് നിരക്ക്.1600 മുതൽ 2000 രൂപ വരെയാണ് കേരളത്തിൽ ഈ പരിശോധനക്ക് ഈടാക്കുന്നത്.ഇത്തരത്തിൽ വിവിധ പരിശോധനകൾക്ക് ചെന്നൈയിലെ തന്നെ മറ്റു ലാബുകളിലും കേരളത്തിലെ ലാബുകളിലും ഈടാക്കുന്ന നിരക്കിനേക്കാൾ 30 ശതമാനം മുതൽ 60 ശതമാനം വരെ അധിക തുകയാണ് പ്രവാസികളിൽ നിന്ന് ഈടാക്കുന്നത്.

'കഴിഞ്ഞ മാസം 16-നാണ് ആദ്യം മെഡിക്കലിനായി വന്നത്.പരിശോധനയിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിൽ നേരിയ വ്യത്യാസമുണ്ടായിരുന്നു.ഇത് പരിശോധിക്കാൻ 1600 രൂപ നൽകേണ്ടിവന്നു..റിസൾട്ട് അന്നുതന്നെ ലഭിക്കാത്തതിനാൽ നാട്ടിൽ പോയി തിരിച്ചു വന്നു.ഉച്ചക്ക് 12 മണിക്ക് മുമ്പ് റിസൾട്ടുമായി ഡോക്ടറെ കണ്ടാൽ മാത്രമേ വിസാ സെന്ററിലെത്തി കാര്യങ്ങൾ പൂർത്തിയാക്കാൻ കഴിയൂ.അതിനു പറ്റിയില്ലെങ്കിൽ ഇന്നും ഹോട്ടലിൽ മുറിയെടുത്ത് താമസിക്കേണ്ടി വരും...."

ഒരു ദിവസം കൊണ്ട് കാര്യങ്ങൾ പൂർത്തിയാക്കി മടങ്ങാമെന്നു  കരുതി ഭാര്യക്കൊപ്പം എത്തിയ നിലമ്പൂർ സ്വദേശി നിസാർ  'ന്യൂസ്‌റൂ'മിനോട് പറഞ്ഞു.

ഖത്തറിൽ മെഡിക്കൽ ഉൾപെടെയുള്ള വിസാനടപടികൾ പൂർത്തിയാക്കാൻ നേരത്തെ 100 റിയാൽ മാത്രമാണ് ചെലവ് വന്നിരുന്നതെങ്കിൽ ഇപ്പോൾ ചുരുങ്ങിയത് ഇരുപതിനായിരം രൂപയോ അതിനു മുകളിലോ മുടക്കിയാൽ മാത്രമെ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാൻ കഴിയൂ.ഇതിനു പുറമെ,കുറെ ദിവസത്തെ അധ്വാനവും സമയവും നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ട്.കൊച്ചിയിലും ഏറെക്കുറെ സമാനമായ അനുഭവങ്ങൾ തന്നെയാണ് പലർക്കും നേരിടേണ്ടിവരുന്നത്. 
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News