Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ബനി ഹജർ ഇന്റർചേഞ്ചിൽ ഇന്നുമുതൽ ഗതാഗത നിയന്ത്രണം

November 14, 2019

November 14, 2019

ദോഹ: ബനി ഹജർ ഇന്റർചേഞ്ചിന്റെ ഏതാനും ഭാഗങ്ങൾ ഇന്നു മുതൽ അടച്ചിടുമെന്ന് അശ്ഗാൽ അറിയിച്ചു. ദുഖാൻ മുതൽ ബനി ഹജർ വരെയും ബനി ഹജർ മുതൽ ദോഹ വരെയുമാണ് ഇന്ന് മുതൽ ഞായറാഴ്ച വരെ അടയ്ക്കുന്നത്. ഈ മാസം 22 മുതൽ 24 വരെയും ഇവിടെ ഗതാഗതം നിയന്ത്രണം തുടരും.

ഖലീഫ അവന്യു പദ്ധതിയുടെ ഭാഗമായുള്ള ടാറിടൽ പ്രവൃത്തികൾക്കായാണ് ഇവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്‌. ഈ സമയങ്ങളിൽ ദുഖാനിൽനിന്ന് സർവീസ് റോഡ് വഴി ബനി ഹജറിൽ പോകുന്നവർ നേരെ ദുഖാൻ റോഡിൽ നിന്ന് ഗറാഫത് റയ്യാൻ ഇന്റർചേഞ്ചിലേക്ക് തിരിഞ്ഞു ബനി ഹജറിലേക്ക് യു-ടേൺ എടുത്തുപോകണം. ശഹാമ സ്ട്രീറ്റ് വഴി ബനി ഹജറിൽ നിന്ന് ദോഹയിലേക്ക് പോകുന്നവർ വജ്‌ബ ഇന്റർചേഞ്ചിലേക്ക് കടന്ന് ദോഹയിലേക്ക് പോകണം.

ജനറൽ ട്രാഫിക് ഡയറക്‌ടരേറ്റുമായി ചേർന്നാണ് പൊതുമരാമത്ത് വകുപ്പ്‌ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. പുതിയ ഗതാഗത പരിഷ്‌ക്കരണം അറിയിച്ച് ബന്ധപ്പെട്ട സ്ഥലങ്ങളിൽ സൂചനാ ബോഡുകൾ സ്ഥാപിക്കുമെന്ന് അശ്‌ഗാൽ അറിയിച്ചു.


Latest Related News