Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കടലോളം ആവേശം, ഖിയ ചാമ്പ്യൻസ് ലീഗിൽ സിറ്റി എക്സ്ചേഞ്ച് എഫ്.സി ജേതാക്കളായി

July 04, 2022

July 04, 2022

ദോഹ : അൽ അറബി സ്റ്റേഡിയത്തിൽ നടന്ന ഖിയ ചാമ്പ്യൻസ് ലീഗിൽ ആവേശകരമായ ഫൈനൽ മത്സരത്തിൽ  സിറ്റി എക്സ്ചേഞ്ച്  എഫ്‌സി കിരീടം ചൂടി. മേറ്റ്സ്  ഖത്തറിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് അടിയറവ് പറയിച്ചാണ് സിറ്റി എക്സ്ചേഞ്ച്  എഫ്‌സി കപ്പിൽ മുത്തമിട്ടത്..ഇതോടെ ഖത്തർ ഇന്ത്യൻ ഫുട്ബോളിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ സിറ്റി എക്സ്ചേഞ്ച് എഫ്‌സിക്ക് കഴിഞ്ഞു.

നീണ്ട ഇടവേളക്ക് ശേഷം  കേരളത്തിനായി സന്തോഷ് ട്രോഫി നേടിത്തന്ന ക്യാപ്റ്റൻ ജിജോ ജോസഫിനെ മുൻ നിർത്തിയാണ് സ്റ്റേറ്റ്,നാഷണൽ  തലത്തിൽ മികവ് തെളിയിച്ച നിരവധി താരങ്ങൾ സ്വന്തമായുള്ള  സിറ്റി എക്സ്ചേഞ്ച് എഫ്‌സി ഇത്തവണ കളത്തിലിറങ്ങിയത്. ഐ ലീഗ് ബെസ്റ് മിഡ്ഫീൽഡർ ജിതിൻ എം എസ് ,ഐ എസ് എൽ FC ഗോവ താരം ക്രിസ്റ്റി ഡേവിസ് ,ഗോകുലം എഫ് സി താരം അഖിൽ ,കാലിക്കറ്റ് യൂണിവേഴ്സിറ്റി താരം ആന്റണി പൗലോസ് ,ഓൾ ഇന്ത്യ തലത്തിൽ മികച്ച ഗോൾ കീപ്പർ പട്ടം നേടിയ കാലിക്കറ്റ് യൂണിവേഴ്സിറ്റി  ഗോളി സന്ദീപ് സോമൻ  എന്നിവരും സിറ്റി എക്സ്ചേഞ്ച് എഫ്‌സിക്കു വേണ്ടി  ഇത്തവണ ബൂട്ടണിഞ്ഞു.

ഫുട്ബോൾ വേൾഡ് കപ്പിന്റെ മുന്നോടിയായി കനത്ത ചൂടിനെ വക വെക്കാതെ ആയിരക്കണക്കിന് ഫുട്ബോൾ  ആരാധകരാണ് ഫൈനൽ കാണാൻ അൽ അറബി സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത്.

വിജയികൾക്ക് സിറ്റി എക്സ്ചേഞ്ച് സിഇഒ ഷറഫ് ഹമീദ് ചാമ്പ്യൻസ് ലീഗ് ട്രോഫി  സമ്മാനിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News