Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദേശീയ ദിന പരേഡ് : മെട്രോ, മെട്രോ ലിങ്ക് സർവീസുകളിൽ മാറ്റങ്ങൾ

December 16, 2021

December 16, 2021

ദോഹ : ഖത്തർ ദേശീയ ദിനവും, അനുബന്ധ പരേഡും നടക്കുന്നതിനാൽ മെട്രോ, മെട്രോ ലിങ്ക് സർവീസുകളിൽ നേരിയ മാറ്റങ്ങൾ ഉണ്ടാവുമെന്ന് അധികൃതർ അറിയിച്ചു. ഡിസംബർ 17, 18 എന്നീ തിയ്യതികളിലാണ് ഈ സർവീസുകളിൽ മാറ്റമുണ്ടാവുക. 

അൽബിദ്ദ, കോർണിഷ്, വെസ്റ്റ് ബേ ക്യുപി എന്നീ മെട്രോ സ്റ്റേഷനുകളിൽ ഡിസംബർ 17 രാത്രി 11.30 മുതൽ, ഡിസംബർ 18 രാവിലെ 11.30 വരെ പ്രവേശനം ഉണ്ടാവില്ല. മെട്രോയിലേക്ക് യാത്രക്കാരെ എത്തിക്കുന്ന മെട്രോ ലിങ്ക് ബസ് സർവീസിലും മാറ്റങ്ങളുണ്ട്. വെസ്റ്റ് ബേ സ്റ്റേഷനിൽ നിന്നും പുറപ്പെടേണ്ട M106, M107 എന്നീ സർവീസുകൾ ഡിസംബർ 17, 18 എന്നീ ദിവസങ്ങളിൽ ഉണ്ടാവില്ല. M143 സർവീസ് ഹമദ് ഹോസ്പിറ്റൽ സ്റ്റേഷനിൽ നിന്നും ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.


Latest Related News