Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ മെട്രോയിൽ അറ്റകുറ്റപ്പണി, ഗോൾഡ് ലൈൻ സർവീസുകൾക്ക് രണ്ടുദിവസം ബദൽ സംവിധാനം ഏർപ്പെടുത്തും

March 17, 2022

March 17, 2022

ദോഹ : മെട്രോയിൽ കാലാനുസൃതമായി ആവശ്യമായ സിസ്റ്റം അപ്‌ഗ്രേഡിങ് നടത്തേണ്ടതിനാൽ, ഗോൾഡ് ലൈൻ സർവീസുകളിൽ രണ്ട് ദിവസം മാറ്റങ്ങൾ ഉണ്ടാവുമെന്ന് അധികൃതർ അറിയിച്ചു. മാർച്ച്‌ 15, മാർച്ച്‌ 19 എന്നീ ദിവസങ്ങളിലാണ് മാറ്റങ്ങൾ ഉണ്ടാവുക. 

അൽ അസീസിയയിൽ നിന്നുള്ള M313, M312 മെട്രോ ലിങ്കുകൾ സ്പോർട്സ് സിറ്റി വരെ സർവീസ് നടത്തും. സ്പോർട്സ് സിറ്റിയിൽ നിന്നും റാസ്‌ ബു അബൗദിലേക്ക് ഓരോ അഞ്ചുമിനിറ്റിലും പുറപ്പെടുന്ന രീതിയിൽ ബസ് സംവിധാനം സജ്ജമാക്കും. മുഷെയ്രിബിലേക്കുള്ള ബസുകൾ അൽ വാബിൽ നിർത്തില്ലെന്നും, ഇരുദിശയിലേക്കുള്ള ബസ്സുകളും സൂഖ് വാഖിഫിൽ നിർത്തില്ലെന്നും അധികൃതർ അറിയിച്ചു. അൽ സദ്ദിനും ബിൻ മഹ്മൂദിനും ഇടയിലും സർവീസ് ക്രമീകരിക്കും.


Latest Related News