Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ അൽ ഖോർ പാർക്കിന്റെ സന്ദർശനസമയത്തിൽ മാറ്റം

March 23, 2022

March 23, 2022

ദോഹ : രാജ്യത്തെ പ്രധാന പാർക്കുകളിൽ ഒന്നായ അൽഖോർ പാർക്കിന്റെ പ്രവർത്തന ഘടനയിലും സന്ദർശന സമയത്തിലും മാറ്റങ്ങൾ വരുത്തിയതായി മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. ഞായറാഴ്ചകളിൽ എല്ലാവിഭാഗം പൊതുജനങ്ങൾക്കും പാർക്കിൽ പ്രവേശനം അനുവദിക്കും. എന്നാൽ, ആഴ്ചയിലെ മറ്റ് ദിവസങ്ങൾക്ക് കുടുംബസമേതം എത്തുന്നവർക്ക് മാത്രമേ പാർക്ക് സന്ദർശിക്കാൻ കഴിയൂ. പാർക്കിന്റെ പ്രവർത്തനസമയവും മന്ത്രാലയം ട്വീറ്റിലൂടെ വിശദീകരിച്ചു. രാവിലെ എട്ട് മണി മുതൽ, രാത്രി 10 മണി വരെയാണ് പാർക്കിൽ പ്രവേശനം അനുവദിക്കുക. അതേസമയം, ടിക്കറ്റ് വില്പന രാത്രി എട്ട് മണിയോടെ അവസാനിക്കും.


Latest Related News