Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ രണ്ടാമത്തെ ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഉടൻ നാട്ടിലേക്ക് മടങ്ങാമോ?

March 02, 2021

March 02, 2021

ദോഹ : ഖത്തറിൽ കോവിഡ് പ്രതിരോധ വാക്സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിച്ചവർക്ക് വിദേശയാത്ര ചെയ്യുന്നതിനുള്ള സമയപരിധി സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിക്കുന്നു.രണ്ടാമത്തെ  വാക്സിൻ സ്വീകരിച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്നവർക്ക് തിരിച്ചു വരുമ്പോൾ ഖത്തറിൽ കൊറന്റൈൻ ആവശ്യമില്ലെന്ന് നേരത്തെ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഈ പ്രഖ്യാപനം വന്നതോടെ വാക്സിൻ സ്വീകരിക്കാനെത്തുന്ന മലയാളികളുടെ എണ്ണത്തിലും ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്.

അതേസമയം,രണ്ടാമത്തെ വാക്സിൻ സ്വീകരിച്ചു കഴിഞ്ഞാൽ എത്ര ദിവസം കഴിഞ്ഞു നാട്ടിലേക്ക് പോകാമെന്ന കാര്യത്തിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ പല അഭ്യുഹങ്ങളും പ്രചരിക്കുന്നുണ്ട്.രണ്ടാമത്തെ  വാക്സിൻ സ്വീകരിച്ചു കഴിഞ്ഞാൽ പിറ്റേദിവസം തന്നെ പുറത്തേക്ക് യാത്ര ചെയ്യുന്നതിന് നിലവിൽ തടസ്സങ്ങളൊന്നുമില്ല.അതേസമയം,രണ്ടാമത്തെ വാക്സിൻ സ്വീകരിച്ചു രണ്ടാഴ്ച കഴിഞ്ഞാൽ മാത്രമേ വാക്സിനേഷൻ നടത്തിയതിന്റെ സർട്ടിഫിക്കറ്റ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്യുകയുള്ളൂ.വാക്സിൻ സ്വീകരിച്ചു പതിനാല് ദിവസങ്ങൾക്ക് ശേഷം മാത്രമേ അതിന്റെ ഫലം ലഭിച്ചു തുടങ്ങുകയുള്ളൂ എന്നത് കൊണ്ടാണ് സർട്ടിഫിക്കറ്റ് നൽകാൻ ഈ കാലയളവ് നിശ്ചയിച്ചത്.എന്നാൽ ചിലർക്കെങ്കിലും വാക്സിൻ സ്വീകരിച്ചു രണ്ടാമത്തെ ദിവസം തന്നെ സർട്ടിഫിക്കറ്റ് ലഭിക്കുന്നുണ്ട്. അടിയന്തര ഘട്ടത്തിൽ നാട്ടിലേക്ക് പോകേണ്ടവർക്ക് രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിച്ചു പിറ്റേദിവസം തന്നെ നാട്ടിലേക്ക് പോകാമെങ്കിലും സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം പുറത്തേക്ക് യാത്ര ചെയ്യുന്നവർക്ക് തിരിച്ചത്തെത്തുമ്പോഴുള്ള കൊറന്റൈൻ ഉൾപ്പെടെയുള്ള സങ്കീർണതകൾ ഒഴിവാക്കാനാവും.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ആൻഡ്രോയിഡ് ഫോൺ ഉപയോഗിക്കുന്നവർ പ്ളേസ്റ്റോറിൽ നിന്നും newsroom connect ആപ് ഡൗൺ ലോഡ് ചെയ്യുക


Latest Related News