Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ കഴിഞ്ഞ ഒരാഴ്ച്ചക്കിടെ ഒന്നേകാൽ ലക്ഷം ഡോസ് ബൂസ്റ്റർ വാക്സിനുകൾ കുത്തിവെച്ചതായി ആരോഗ്യമന്ത്രാലയം

January 17, 2022

January 17, 2022

ദോഹ : കോവിഡിന്റെ മൂന്നാം തരംഗം ശക്തി പ്രാപിക്കവേ, വാക്സിനേഷൻ പ്രക്രിയയുടെ വേഗത കൂടി രോഗത്തെ ചെറുക്കാനുള്ള പരിശ്രമത്തിലാണ് ഖത്തർ. ഈ കഴിഞ്ഞ വാരത്തിൽ 1,25000 ബൂസ്റ്റർ ഡോസുകൾ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12 വയസിന് മുകളിൽ പ്രായമുള്ള, രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസം പിന്നിട്ട മുഴുവൻ പേരും ബൂസ്റ്റർ വാക്സിൻ സ്വീകരിക്കാൻ സന്നദ്ധരായി മുന്നോട്ടുവരണമെന്ന് വാക്സിനേഷൻ വിഭാഗം മേധാവി ഡോക്ടർ സോഹ അൽ ബയാത്ത് അഭ്യർത്ഥിച്ചു.

വാക്സിനെടുത്ത് ആറുമാസം കഴിഞ്ഞാൽ കൊറോണയ്ക്ക് എതിരെയുള്ള പ്രതിരോധശേഷി നഷ്ടപ്പെടുമെന്നത് പഠനങ്ങളിൽ വ്യക്തമാണെന്നും, കോവിഡിനെ തടയുന്നതിൽ ബൂസ്റ്റർ ഡോസ് നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. രാജ്യത്ത് ഇതുവരെ നാലര ലക്ഷത്തിലധികം പേരാണ് ബൂസ്റ്റർ ഡോസ് സ്വീകരിച്ചത്. രാജ്യത്തെ 28 ഹെൽത്ത് സെന്ററിലും ബൂസ്റ്റർ ഡോസ് സ്വീകരിക്കാനുള്ള സൗകര്യം ലഭ്യമാണ്.


Latest Related News