Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ബോളിവുഡ് ഗായകൻ സോനുനിഗം അടുത്ത മാസം ദോഹയിൽ 

December 23, 2019

December 23, 2019

ദോഹ : ബോളിവുഡ് സംഗീത പ്രേമികളെ പാട്ടിന്റെ മാസ്മരികതയിലാറാടിക്കാൻ സോനു നിഗം അടുത്തമാസം ദോഹയിലെത്തുന്നു. ജനുവരി 23 ന് ഏഷ്യൻ ടൗണിലെ ആംഫി തിയേറ്ററിലാണ് സോനു നിഗം സംഗീത പരിപാടി അവതരിപ്പിക്കുക. ഖത്തർ ടൂറിസം കൗൺസിലുമായി ചേർന്ന് ക്യൂ ടിക്കറ്റാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

പതിനായിരത്തോളം ഹിന്ദി ചിത്രങ്ങൾക്ക് പിന്നണി പാടിയ സോനു നിഗം നാൽപതിലേറെ പ്രധാന പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഖത്തറിലെ വിവിധ ഇന്ത്യൻ ഭാഷകളിലെ സംഗീതാസ്വാദകർക്ക് സോനു നിഗത്തിന്റെ സംഗീത പരിപാടി വേറിട്ട അനുഭവമാകും. ടിക്കറ്റുകൾ ക്യൂ ടിക്കറ്റ് വഴി മാത്രമാണ് ലഭ്യമാവുക.


Latest Related News