Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ബോളിവുഡ് ചലച്ചിത്ര താരം ഋഷി കപൂർ അന്തരിച്ചു

April 30, 2020

April 30, 2020

മുംബൈ :  ബോളിവുഡ് നടനും സംവിധായകനും നിർമ്മാതാവുമായ ഋഷി കപൂർ അന്തരിച്ചു. അർബുദ ബാധിതനായി മുംബെെയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 67 വയസ്സായിരുന്നു.  

അര്‍ബുദ ബാധിതനായതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം അമേരിക്കയില്‍ ചികിത്സയിലായിരുന്നു. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതോടെയാണ് ഇന്നലെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയത്.

മരണ സമയത്ത് ഭാര്യ നീതു കപൂർ ഒപ്പമുണ്ടായിരുന്നു. നിര്യാണത്തിൽ സിനിമ - രാഷ്ട്രീ രംഗത്തെ നിരവധി പേർ അനുശോചിച്ചു.

രാജ് കപൂറിന്റെ മകനായ ഋഷി കപൂർ, മേരാ നാം ജോക്കറിൽ ബാലതാരമയാണ് ബോളിവുഡിൽ അരങ്ങേറുന്നത്. 1973 ൽ ബോബി എന്ന സിനിമയിലൂടെ നായകനായി അരങ്ങേറി. തുടർന്ന് നൂറോളം ചിത്രങ്ങളിൽ വേഷമിട്ടു.

കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎസിലെ ചികിത്സ കഴിഞ്ഞ് ഇന്ത്യയില്‍ തിരികെ എത്തിയത്.

നടനും സംവിധായകനുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. ബോളിവുഡ്താരം രണ്‍ബീര്‍ കപൂര്‍ മകനാണ്. റിദ്ധിമ കപൂര്‍ സാഹ്നി മകളാണ്. ഭാര്യ നീതു സിങ്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.    


Latest Related News