Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ബെൽസ് പാൾസി അസുഖം നിസ്സാരമായി കാണരുതെന്ന് ഖത്തറിലെ പ്രമുഖ ഫിസിയോ തെറാപ്പിസ്റ്റ് ഷെഫി വൈശ്യനാടം

March 04, 2023

March 04, 2023

ദോഹ :നടനും അവതാരകനുമായ മിഥുൻ രമേശ് ബെൽസ് പാൾസി അസുഖം ബാധിച്ച് ചികിത്സ തേടിയതോടെ ബെൽസ് പാൾസി അസുഖം വീണ്ടും സോഷ്യൽ മീഡിയകളിൽ ചർച്ചയാവുകയാണ്. സാഹചര്യത്തിൽ ഈ രോഗാവസ്ഥയെ കുറിച്ച് കൂടുതൽ വിശദമാക്കുകയാണ് ഖത്തറിൽ ഫിസിയോ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്ന ഷെഫി വൈശ്യനാടം.അദ്ദേഹത്തിന്റെ കുറിപ്പ് : 

പത്തൊൻപതാം നൂറ്റാണ്ടിൽ സ്കോട്ടിഷ് സർജൻ അയിരുന്ന സർ ചാൾസ് ബെൽ ആയിരുന്നു മുഖത്തെ മസിലുകളെ താത്കാലികമായി ബാധിക്കുന്ന ബലക്കുറവിനെ കൃത്യമായി നിർവചിച്ചത്.അതിനു ശേഷമാണു ബെൽസ് പാൾസി എന്ന പേരിൽ ഈ രോഗം അറിയപ്പെട്ടു തുടങ്ങിയത് .
മനുഷ്യ ശരീരത്തിലെ ഏല്ലാ മസിലുകളെയും നിയന്ത്രിക്കുന്നത് നെർവുകൾ (nerves) എന്ന നമ്മുടെ ശരീരത്തിലെ നെറ്റ് വർക്കിംഗ് സിസ്റ്റം ആണ് .തലച്ചോറിൽ നിന്നും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സന്ദേശം കൊടുക്കലും വാങ്ങലുമൊക്കെയാണ് ഈ നെർവ് സംവിധാനമായ ഫൈബേർസ്ന്റെ കൂട്ടം ചെയ്യുന്നത് .
മുഖത്തെ ഓരോ ചലനങ്ങളും(കണ്ണടക്കുക ,തുറക്കുക ,ചിരിക്കുക,ചവയ്ക്കുക തുടങ്ങി നെറ്റി ചുളിക്കുന്നത് വരെയുള്ള ഓരോ കാര്യങ്ങളും വിവിധ മസിലുകളാണ് ചെയ്യുന്നത്..എന്നാൽ മുഖത്തെ ഈ മസിലുകളെ നിയന്ത്രിക്കുന്നത് തലച്ചോറിലെ എഴാമത്തെ നെർവ് (7 th cranial nerve)ആയ ഫേഷ്യൽ നെർവ് ആണ് . ഈ നേർവിനുണ്ടാകുന്ന താത്കാലിക മായ ചില പ്രശ്നങ്ങളാണ് ബെൽസ് പാൾസിക്കുള്ള കാരണം .

ഷെഫി വൈശ്യനാടം 
എന്തു കൊണ്ടാണ് ഇത് സംഭവിക്കുന്നത്‌ എന്നതിനുള്ള ക്ര്യത്യമായ കാരണം ഇന്നും അവ്യക്തമാണ് എന്നാൽ നേർവിനുണ്ടാകുന്ന നീർക്കെട്ട് , ചെവിക്കുണ്ടാകുന്ന അണുബാധ , അമിതമായി ചെവിയിൽ തണുപ്പടിക്കുന്നത് , വൈറൽ ഇൻഫെക്ഷന് ശേഷം തുടങ്ങി പല കാരണങ്ങൾ കൊണ്ടും ഏല്ലാ പ്രായക്കാർക്കും ഏതുസമയത്തും സംഭവിക്കാവുന്ന ഒരു രോഗാവസ്ഥയാണ് ബെൽസ് പാൾസി .
ബെൽസ് പാൾസിയുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻതന്നെ വൈദ്യസഹായം തേടി കൃത്യമായ രോഗ നിർണയം നടത്തണം.സ്ട്രോക്ക് പോലുള്ള ഗുരുതര രോഗങ്ങളുടെ ഭാഗമായും മുഖം ഒരു വശത്തേക്ക് കോടിപ്പോകാം എന്നുള്ളതുകൊണ്ട് ഇതിനെ നിസാരവൽക്കരിക്കരുത്.

മുഖത്തിന്റെ ഒരു വശത്തേക്കുള്ള കോടൽ ,ചെറിയ വേദന ,ചെറിയ പനി ,മസിലുകൾക്കുള്ള ബലക്കുറവ് ,കണ്ണടക്കാനോ തുറക്കാനോ ഉള്ള ബുദ്ധിമുട്ട് ,വായിൽ നിന്നും ഉമിനീർ ഒലിച്ചിറങ്ങുക,ഭക്ഷണം ചവയ്ക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയാണ് ബെൽസ് പാൽസിയുടെ സാധാരണ ലക്ഷണങ്ങൾ .
ബെൽസ് പാൾസി എന്നതു വളരെ നിസാരമായി ചികിൽസിച്ചു പൂർണമായി ഭേദമാക്കാവുന്ന ഒരസുഖമാണ് അതുകൊണ്ടുതന്നെ അശാസ്ത്രീയമായ പരീക്ഷണങ്ങൾക്കു നിൽക്കാതെ ആധുനിക വൈദ്യ ശാസ്ത്രത്തിലെ ചികിത്സ തേടുക , മരുന്നുകളും ,ഫിസിയോ തെറാപ്പിയും കൃത്യമായി ചെയ്യുക .ദിവസങ്ങളോ ആഴ്ചകളോ കൊണ്ട് 95 ശതമാനം രോഗികൾക്കും പൂർവ സ്ഥിതിയിലേക്ക് തിരിച്ചെത്താം.

ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക https://chat.whatsapp.com/LiM4EdDAtkTAmYRCb0LMz9  


Latest Related News