Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ബീച്ച് ഗെയിംസ്, ഔദ്യോഗിക ഉത്ഘാടനം ഇന്ന് കത്താറ ആംഫി തിയേറ്ററിൽ 

October 12, 2019

October 12, 2019

ഫോട്ടോ : നൗഷാദ് തെക്കയിൽ 

ദോഹ: പ്രഥമ ലോക ബീച്ച് ഗെയിംസിന് ദോഹയില്‍ തുടക്കമായി.അതേസമയം ഔദ്യോഗിക ഉത്ഘാടനം ഇന്ന് വൈകുന്നേരം 7 മണിക്ക് കത്താറ ആംഫി തിയേറ്ററില്‍ നടക്കും.16 വരെ നീളുന്ന ഗെയിംസിലെ ആദ്യ റൗണ്ട് മത്സരങ്ങള്‍ ഇന്നലെ ആരംഭിച്ചിരുന്നു.

ദേശീയ ഒളിമ്പിക് കമ്മിറ്റി അസോസിയേഷ(അനോക്) നാണ് രാജ്യാന്തര തലത്തില്‍ ബീച്ച്‌ മള്‍ട്ടി സ്പോര്‍ട്ട് പരിപാടി സംഘടിപ്പിക്കുന്നത്. 97 രാജ്യങ്ങളില്‍നിന്നായി 1200 അത്‌ലറ്റുകൾ 13 ഇനങ്ങളിലായി മത്സരിക്കും.ലോക നിലവാരത്തിലുള്ള വേദികളിലാണ് മത്സരങ്ങള്‍ നടക്കുക.. ഇതിനായി അല്‍ഗറാഫ സ്പോര്‍ട്സ് ക്ലബിനെ മനോഹരമായ ബീച്ച്‌ വേദിയായി രൂപാന്തരം ചെയ്തിട്ടുണ്ട്. റിറ്റ്സ് കാള്‍ട്ടണ്‍ കനാലിലെ ഇഡിലിക് വാട്ടേഴ്സിലായിരിക്കും വാട്ടര്‍സ്കൈ ജമ്പും വേക്ക്ബോര്‍ഡ് മത്സരവും നടക്കുക. അതേസമയം ഇന്ത്യ മത്സരങ്ങളിൽ പങ്കെടുക്കുന്നില്ല.ബീച്ച്‌ ഗെയിംസ് ആസ്വദിക്കുന്നതിന് എല്ലാവര്ക്കും പ്രവേശനം സൗജന്യമാക്കിയിട്ടുണ്ട്.


ജി.സി.സി രാജ്യങ്ങളിൽ നിന്ന് ആതിഥേയരായ ഖത്തറിന് പുറമെ ഒമാന്‍, കുവൈത്ത്, യു.എ.ഇ എന്നീ രാജ്യങ്ങള്‍ മത്സര രംഗത്തുണ്ട്.


Latest Related News