Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സൗദിയുടെ പ്രതിരോധത്തിന് മുന്നിൽ ഖത്തർ വഴങ്ങി,ഫൈനലിൽ സൗദിയും ബഹ്‌റൈനും ഏറ്റുമുട്ടും 

December 05, 2019

December 05, 2019

ദോഹ : അറേബ്യൻ ഗൾഫ് കപ്പിൽ ഇന്ന് നടന്ന രണ്ടാമത് മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് സൗദി അറേബ്യ ഖത്തറിനെ പരാജയപ്പെടുത്തി. കളിയുടെ തുടക്കം മുതൽ പ്രതിരോധത്തിലൂന്നി മുന്നോട്ടു നീങ്ങിയ സൗദി ഒരു ഘട്ടത്തിലും ഖത്തറിന് മേധാവിത്തം അനുവദിച്ചില്ല. ഇരുപത്തിയെട്ടാം മിനുട്ടിൽ അബ്ദുല്ല അൽ ഹംദാൻ സൗദിക്ക് വേണ്ടി നേടിയ ഗോൾ മടക്കി നൽകാൻ ഖത്തർ പരമാവധി ശ്രമിച്ചെങ്കിലും സൗദിയുടെ ശക്തമായ പ്രതിരോധത്തിന് മുന്നിൽ എല്ലാ ശ്രമങ്ങളും പാഴാവുകയായിരുന്നു.

മത്സരത്തിന്റെ തുടക്കത്തിൽ ഇറാഖിനോട് പരാജയം ഏറ്റുവാങ്ങിയെങ്കിലും തുടർന്നുള്ള മത്സരങ്ങളിൽ ഖത്തർ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. ഏറ്റവുമൊടുവിൽ യു.എ.ഇ യുമായി നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഖത്തർ വിജയം ഉറപ്പിച്ചത്. എന്നാൽ ഇന്ന് നടന്ന മത്സരത്തിൽ ഖത്തറിന്റെ എല്ലാ യുദ്ധമുറകളും പരാജയപ്പെടുകയായിരുന്നു.

സെമിഫൈനലിൽ ഗോൾരഹിത പരാജയം ഏറ്റുവാങ്ങിയതോടെ ഖത്തർ ടൂർണമെന്റിൽ നിന്നും പുറത്തായി. അതേസമയം ഇന്ന് നടന്ന ആദ്യമത്സരത്തിൽ പെനാൽറ്റി കിക്കിലൂടെ ഇറാഖിനെ പരാജയപ്പെടുത്തി ബഹ്‌റൈൻ ഫൈനലിൽ കടന്നു. ഡിസംബർ എട്ടിന് നടക്കുന്ന മത്സരത്തിൽ ബഹ്‌റൈനും സൗദിയും ഏറ്റുമുട്ടും.


Latest Related News