Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മൊബൈൽ ഫോണിൽ ഖത്തറിൽ ചിത്രീകരിച്ച ബി.അബു ഇന്ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമിൽ പ്രദർശനത്തിനെത്തുന്നു

January 21, 2022

January 21, 2022

ദോഹ : പൂർണമായും മൊബൈൽ ഫോണിൽ ഖത്തറിൽ  ചിത്രീകരിച്ച ബി.അബു ഒ.ടി.ടി പ്ലാറ്റ്‌ഫോമിലൂടെ ഇന്ന് പ്രേക്ഷകർക്ക് മുന്നിലെത്തുന്നു.വൺ ടു വൺ മീഡിയയുടെ ബാനറിൽ സുബൈർ മാടായി സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനേതാക്കളും പിന്നണിയിൽ പ്രവർത്തിച്ചവരുമെല്ലാം ഖത്തറിൽ തന്നെയുള്ള പ്രവാസികളാണ്.ഫസ്റ്റ് ഷോ എന്ന ഒ.ടി.ടി പ്ലാറ്റ്ഫോം വഴിയാണ് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്.

റോയൽ പ്ലാസ മാൾ സിനിമയിൽ കലാസാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിൽ നടത്തിയ പ്രിവ്യു ഷോയിൽ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു.മൻസൂർ അലിയാണ് ചിത്രം നിർമിച്ചത്.

പേരും ജാതിയും മതവും നോക്കി മനുഷ്യനെ വർഗീയമായി വേർതിരിച്ച് നാട്ടിൽ  കലാപങ്ങൾക്ക് ശ്രമിക്കുമ്പോൾ, സ്നേഹത്തി‍െൻറയും പരസ്പര വിശ്വാസത്തി‍െൻറയും വാതായനങ്ങൾ തുറന്നിട്ട്, പൂജയും നമസ്കാരവുമായി ഒരുമിച്ച് കഴിയുന്ന രണ്ട് പ്രവാസി കുടുംബങ്ങളുടെ കഥയാണ് 'ബി.അബു പറയുന്നത്.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News