Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
'ബി. അബു' : മൊബൈൽ ഫോണിൽ ഖത്തറിൽ ചിത്രീകരിച്ച മുഴുനീള സിനിമ പ്രദർശനത്തിനൊരുങ്ങുന്നു

August 28, 2021

August 28, 2021

 

അജു അഷ്‌റഫ് ,ന്യൂസ്‌റൂം സെൻട്രൽഡെസ്‌ക് 

ദോഹ: രണ്ട് മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള മുഴുനീള സിനിമ മൊബൈല്‍ കാമറയില്‍ ചിത്രീകരിച്ച് പുതിയൊരു ദൃശ്യവിസ്മയത്തിനൊരുങ്ങുകയാണ് ഖത്തറിലെ ഒരു കൂട്ടം കലാകാരന്മാർ. വണ്‍ ടു വണ്‍ മീഡിയ ബാനറില്‍ മന്‍സൂര്‍ അലി നിര്‍മിച്ച്‌, സുബൈര്‍ മാടായി സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ച 'ബി. അബു' എന്ന സിനിമ സെപ്റ്റംബറില്‍ പുറത്തിറങ്ങും.

പേരും ജാതിയും മതവും നോക്കി മനുഷ്യനെ വര്‍ഗീയമായി വേര്‍തിരിച്ച്‌ നാട്ടില്‍ കലാപങ്ങള്‍ക്ക് ശ്രമിക്കുമ്പോൾ മതസൗഹാർദത്തിന്റെ പുതിയ വാതായനങ്ങൾ തുറന്നിടുന്ന രണ്ടു പ്രവാസി കുടുംബങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഒപ്പം,പ്രവാസ ജീവിതത്തിലെ നോവും നൊമ്പരങ്ങളും കൂടി ചിത്രത്തിൽ പ്രമേയമാകുന്നുണ്ട്.

അഞ്ചോളം ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്ത പരിചയ സമ്പത്തുമായാണ്  സുബൈര്‍ മാടായി പുതിയ പരീക്ഷണത്തിന് ഒരുങ്ങുന്നത്.ഷാഡോ, വാല്യൂ എന്നീ ഹ്രസ്വ ചിത്രങ്ങൾ ഏറെ ശ്രദ്ദിക്കപ്പെട്ടിരുന്നു.  ഇന്ത്യ - ഖത്തര്‍ സൗഹൃദത്തിന്‍െറ പശ്ചാത്തലത്തില്‍ ഒരുക്കിയ ബി - വണ്‍ എന്ന സിനിമ അന്താരാഷ്ട്ര ഫിലിം സ്ക്രീനിങ്ങിലും ഇടം നേടിയിരുന്നു.
അന്‍വര്‍ ബാബുവാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആഷിക്ക് മാഹിയും മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സഹ സംവിധായകരുടെ റോളില്‍ രശ്മി ശരത്‌,ആരിഫ സുബൈര്‍, ദീപ്തി രൂപേഷ് എന്നീ മൂന്ന് വനിതകളാണ് പ്രവര്‍ത്തിച്ചത്. അന്‍വര്‍ ബാബു വടകരയാണ് അസോസിയറ്റ് ഡയറക്ടര്‍. ഷമീല്‍ എ.ജെയാണ് പോസ്റ്റ് പ്രൊഡക്ഷന്‍. ശരത് സി. നായര്‍, ആഷിഖ് മാഹി, മുസ്തഫ ഏലത്തൂര്‍, ഫയാസ്റഹ്മാന്‍, അസീം കോട്ടൂര്‍, അജയ്തുണ്ടത്തില്‍, ഫര്‍ഹാസ്, മഹേഷ് തുടങ്ങിയവരും അണിയറയിലുണ്ട്.  സെപ്റ്റംബറില്‍ ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ ചിത്രം പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് അണിയറ  പ്രവര്‍ത്തകര്‍.


Latest Related News