Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പള്ളികളില്‍ കൊവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് വിശ്വാസികളെ ഓര്‍മ്മിപ്പിച്ച് ഔഖാഫ്

February 01, 2021

February 01, 2021

ദോഹ: പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലെത്തുന്നവര്‍ കൊവിഡ്-19 രോഗത്തെ പ്രതിരോധിക്കാനായുള്ള എല്ലാ മുന്‍കരുതലുകളും കര്‍ശനമായി പാലിക്കണമെന്ന് ഓര്‍മ്മിപ്പിച്ച് ഖത്തറിലെ ഔഖാഫ്-ഇസ്‌ലാമിക കാര്യ മന്ത്രാലയം. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് മന്ത്രാലയം ഇക്കാര്യം വിശ്വാസികളെ അറിയിച്ചത്. 

'കൊവിഡ് മഹാമാരി പടരാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം പരസ്പര സഹകരണവും പ്രതിരോധ മുന്‍കരുതല്‍ നടപടികളും പാലിക്കുകയാണ് എന്ന് ഞങ്ങള്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.' -മന്ത്രാലയം പോസ്റ്റില്‍ പറഞ്ഞു. 

വിശ്വാസികള്‍ പള്ളിയിലെത്തുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ എന്തൊക്കെയാണെന്നും മന്ത്രാലയം അറിയിച്ചു.

മുൻകരുതൽ നടപടികൾ ഇങ്ങനെ

• ശരീരശുദ്ധി (വുളു) വരുത്തുന്നത് വീട്ടില്‍ നിന്ന് തന്നെ ചെയ്യുക. 

• പള്ളിയുടെ പ്രവേശന കവാടത്തില്‍ എഹ്തറാസ് കാണിക്കുക. 

• കയ്യുറകള്‍ ധരിച്ചാലും ഹസ്തദാനം ഒഴിവാക്കുക. 

• പ്രാര്‍ത്ഥനയ്ക്കായുള്ള പായ സ്വയം കൊണ്ടുവന്ന് നിയുക്ത സ്ഥലങ്ങളില്‍ വയ്ക്കുക. 

• പള്ളിയില്‍ ഉള്ളപ്പോള്‍ മാസ്‌ക് ധരിക്കുന്നുവെന്ന് ഉറപ്പാക്കുക. 

• നിങ്ങളുടേതായ മുഷാഫ് കൊണ്ടുവരിക. അല്ലെങ്കില്‍ മൊബൈല്‍ ഫോണ്‍ നോക്കി ഖുര്‍ആന്‍ വായിക്കുക. 

ദൈവം എല്ലാവരെയും സംരക്ഷിക്കുകയും ആരോഗ്യവും സുരക്ഷയും നല്‍കുകയും ചെയ്യട്ടെ എന്ന പ്രാര്‍ത്ഥനയോടെയാണ് മന്ത്രാലയത്തിന്റെ പോസ്റ്റ് അവസാനിക്കുന്നത്. 


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.


Latest Related News