Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ ക്വറന്റൈൻ നിയമം ലംഘിച്ച ഒൻപത് സ്വദേശികളെ കൂടി അറസ്റ്റ് ചെയ്തു 

March 22, 2020

March 22, 2020

ദോഹ :  ഖത്തറിൽ വീടുകളിലെ കരുതൽ താമസ വ്യവസ്ഥകൾ ലംഘിച്ചതിന് 9  സ്വദേശികളെ കൂടി  പോലീസ് അറസ്റ്റ് ചെയ്തു. പുറം രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് കുടുംബമായി വന്നവര്‍ക്ക് സര്‍ക്കാരിന്‍റെ ക്വാറന്‍റൈന്‍ സെന്‍ററുകളിലോ  സ്വന്തം വീട്ടിലോ ക്വാറന്‍റൈനില്‍ കഴിയാൻ അനുവാദമുണ്ട്.. എന്നാല്‍ വീട്ടില്‍ ക്വാറന്‍റൈനില്‍ കഴിയണമെങ്കില്‍ പ്രത്യേക വ്യവസ്ഥകള്‍ ഉള്‍പ്പെട്ട പ്രതിജ്ഞാ പത്രം ഒപ്പിട്ടുനല്‍കണം. ഈ പ്രതിജ്ഞകള്‍ തെറ്റിച്ചുവെന്ന കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവര്‍ എല്ലാവരും ഖത്തരി പൌരന്മാരാണ്. ഇവരെ തുടര്‍നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.

രണ്ടു ദിവസം മുമ്പ് വീഴ്ച വരുത്തിയ പത്തു സ്വാദേശികളെ അറസ്റ്റ് ചെയ്തിരുന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.

 


Latest Related News