Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ടോർച്ച് ടവറിലെ പടികൾ ഓടിക്കയറുന്നവർക്ക് സമ്മാനം             

September 16, 2019

September 16, 2019

ദോഹ : ദോഹയിലെ ആസ്പയർ സോൺ എട്ടാമത് ടോർച്ച് സ്റ്റെയർകെയ്സ് റൺ മത്സരം സംഘടിപ്പിക്കുന്നു.ഒക്ടോബർ 25 ന് ഉച്ചയ്ക്ക് ഒരു മണി മുതൽ വൈകീട്ട് 6 വരെയാണ് മത്സരം നടക്കുക.51 നിലകളുള്ള കെട്ടിടത്തിൽ ഓടിക്കയറിയുന്നവർക്കാണ് സമ്മാനങ്ങൾ കൈപ്പിടിയിലാക്കാൻ കഴിയുക.

8 മുതൽ 40 വയസ്സ് വരെ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. പ്രായ പരിധിയെ അടിസ്ഥാനമാക്കി മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് മത്സരം. ജൂനിയർ വിഭാഗത്തിൽ 8 മുതൽ 11 വയസ്സ് വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മത്സരത്തിൽ പങ്കെടുക്കാം. ഈ വിഭാഗത്തിൽ പെട്ട മത്സരാർത്ഥികൾ 19 നിലകൾ വരെയുള്ള പട്ടികൾ ഓടിക്കയറിയാൽ മതിയാവും. 18 മുതൽ 39 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കുമായാണ് രണ്ടാമത്തെ വിഭാഗം.ഇവർ 51 നിലകൾ ഓടിക്കയറണം. 40 വയസ്സ് മുതൽ പ്രായമുള്ളവർ മൂന്നാമത്തെ വിഭാഗത്തിലാണ് ഉൾപെടുത്തിയിട്ടുള്ളത്.ഇവരും 51 നിലകൾ കയറേണ്ടി വരും.മൂന്ന് വിഭാഗങ്ങളിലായി ആദ്യം ഓടിയെത്തുന്നവരെ വിജയിയായി പ്രഖ്യാപിക്കും.

സ്തനാർബുദ ബോധവത്കരണ മാസവുമായി ബന്ധപ്പെടുത്തിയാണ് ഇത്തവണ മത്സരം സംഘടിപ്പിക്കുന്നത്.

ടോർച് ടവറിൽ മത്സരത്തിനായി എത്തുന്നവർക്ക് ആരോഗ്യ പരിശോധന നടത്തി ഫിറ്റ്നസ് ഉറപ്പ് വരുത്താനും സൗകര്യം ഒരുക്കും.മത്സരത്തിൽ പങ്കെടുക്കാൻ ജൂനിയർ വിഭാഗത്തിൽ 100 ഖത്തർ റിയാലും മുതിർന്നവർക്ക് 200 റിയാലുമാണ് പ്രവേശന ഫീസ്.

രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് :
http://crm.aspirezone.qa/Registrations/TorchStairRun.aspx?event=wGAmJvKVXGka+DlYykUlyg==


Latest Related News