Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ആസ്പയർ ടവർ ത്രിമാന രൂപത്തിൽ തെളിഞ്ഞു,കണ്ണൂർ സ്വദേശിക്ക് അംഗീകാരം

June 17, 2021

June 17, 2021

ദോഹ: ദോഹയിലെ ആസ്‌പെയര്‍ ടവര്‍ ത്രിമാന രൂപത്തിൽ ചിത്രീകരിച്ച മലയാളിക്ക് നേട്ടം. ത്രീഡി മോഡലേഴ്‌സായ  ഹൂം 3 ഡി നടത്തിയ വിത്തൗട്ട് ബോര്‍ഡേഴ്‌സ് 3 -ഡി ചലഞ്ചില്‍ പങ്കെടുത്ത കണ്ണൂര്‍ എടക്കാട് സ്വദേശിക്കാണ് വിജയമുണ്ടായത്. എടക്കാട്ടെ എം.കെ. മുഹമ്മദ് റമീസാണ് ഒന്നാം സ്ഥാനം നേടിയത്. തങ്ങളുടെ രാജ്യത്തെ  പ്രശസ്തമായ കെട്ടിടത്തിന്റെ ത്രിമാന ചിത്രം തയാറാക്കാനുള്ള മത്സരത്തില്‍ ഇദ്ദേഹം ദോഹയിലെ ആസ്‌പെയര്‍ ടവര്‍ ചിത്രീകരിക്കുകയായിരുന്നു. ലോകത്തെ അറിയപ്പെടുന്ന  ത്രീഡി ആര്‍ട്ടിസ്റ്റുകളടങ്ങിയ ജൂറി തെരഞ്ഞെടുത്ത വിജയിക്ക് ഒമ്പത് ലക്ഷം രൂപ വിലവരുന്ന ആധുനിക സോഫ്റ്റുവെയറുകളും മറ്റ് ടൂളുകളുമാണ് സമ്മാനമായി നല്‍കുക.ഖത്തറിലെ പ്രമുഖ കമ്പനിയില്‍ ഫോറന്‍സിക് 3 ഡി അനിമേഷന്‍ സ്‌പെഷലിസ്റ്റായി ജോലി ചെയ്യുകയാണ് മുഹമ്മദ് റമീസ്. എടക്കാട്ടെ സാവന്നയിലെ മേലേക്കണ്ടി എം.കെ. മറിയുവിന്റെയും  കെ.പി. റഫീഖിന്റെയും മകനാണ്.


Latest Related News