Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സ്വപ്നങ്ങൾക്കും മീതെ,ആസിം വെളിമണ്ണയും ഗാനിം അൽ മുഫ്തയും ദോഹയിൽ കണ്ടുമുട്ടി

November 26, 2022

November 26, 2022

ന്യൂസ്‌റൂം ബ്യുറോ 

ദോഹ  പെരിയാര്‍ അടക്കം നീന്തിക്കടന്ന് റെക്കോര്‍ഡ് സൃഷ്ടിച്ച കോഴിക്കോട് കൊടുവള്ളി വെളിമണ്ണ സ്വദേശിയും ഭിന്നശേഷിക്കാരനുമായ ആസിം വെളിമണ്ണക്ക് ഇത് ധന്യനിമിഷം.ഖത്തർ ലോകകപ്പ് അംബാസിഡറും  ലോകകപ്പ് ഉദ്ഘാടന വേദിയില്‍ ഹോളിവുഡ് താരം മോര്‍ഗാന്‍ ഫ്രീമാനൊപ്പം പ്രത്യക്ഷപ്പെട്ട് താരശോഭയിലേക്ക് ഉയരുകയും ചെയ്ത  ഗാനിം അല്‍ മുഫ്തയെ സന്ദര്‍ശിച്ചതിന്റെ ആവേശത്തിലാണ് ആസിം. 


ലോകകപ്പ് ദിവസങ്ങൾക്ക് മുമ്പ് ദോഹയിലെത്തിയ ആസിം. ഗാനിമിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.

ലോകകപ്പ് അംബാസഡര്‍മാരില്‍ ഒരാളായ അല്‍ മുഫ്ത, ഖത്തറിലെ പ്രശസ്ത യുട്യൂബറും സംരംഭകനും മോട്ടിവേഷന്‍ സ്പീക്കറുമാണ്. ശാരീരിക വെല്ലുവിളികളെ പുഞ്ചിരിയോടെ നേരിട്ട് കഠിന പ്രയത്‌നത്തിലൂടെ ജീവിതത്തില്‍ നേട്ടങ്ങളൊന്നായി കീഴടക്കുന്നയാളാണ് ഗാനിം.

ആസിമും ഒട്ടേറെ വെല്ലുവിളികളെ  നേരിട്ട് മുന്നേറുന്ന വിദ്യാര്‍ഥിയാണ്. നിരവധി റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിട്ടുണ്ട് ആസിം.പ്രത്യേക ക്ഷണപ്രകാരമാണ് ഗാനിമിനെ കാണാന്‍ എത്തിയതെന്ന് ആസിം ഫേസ്ബുക്കില്‍ കുറിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക

 


Latest Related News